ക്ലബ് ലോകകപ്പ്; എംബാപ്പെ തിരിച്ചെത്തി.

എംബാപ്പെ തിരിച്ചെത്തി, കൂടാതെ ദാനി കാര്‍വഹാലും എഡര്‍ മിലിറ്റാവോയും ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നതോടെ ടീം വീണ്ടും ശക്തമായിക്കൊണ്ടിരിക്കുകയാണ്.'' പരിശീലകന്‍ അലോണ്‍സോ പറഞ്ഞു.

author-image
Jayakrishnan R
New Update
Kylian mbappe

മയാമി: മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടക്കുന്ന ക്ലബ് ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ യുവന്റസിനെതിരെ കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡിന് വേണ്ടി കളിക്കും. വയറ്റിലെ അണുബാധ കാരണം മാഡ്രിഡിന്റെ മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളും നഷ്ടപ്പെട്ട ഫ്രഞ്ച് സൂപ്പര്‍ താരം ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്. ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

''എംബാപ്പെ തിരിച്ചെത്തി, കൂടാതെ ദാനി കാര്‍വഹാലും എഡര്‍ മിലിറ്റാവോയും ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നതോടെ ടീം വീണ്ടും ശക്തമായിക്കൊണ്ടിരിക്കുകയാണ്.'' പരിശീലകന്‍ അലോണ്‍സോ പറഞ്ഞു.

ഈ ഹൈ-പ്രൊഫൈല്‍ മത്സരത്തിലെ വിജയികള്‍ അറ്റ്‌ലാന്റയില്‍ നടക്കാനിരിക്കുന്ന ബൊറൂസിയ ഡോര്‍ട്ട്മുണ്ടും മോണ്ടെറിയും തമ്മിലുള്ള മറ്റൊരു പ്രീക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയികളെ നേരിടും.

football sports