ക്ലബ്ബ് ലോകകപ്പ് ; ജയിച്ച് കേറി വമ്പന്മാര്‍.

ജി ഗ്രൂപ്പില്‍ സിറ്റിയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ആറു പോയിന്റുകളുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി

author-image
Jayakrishnan R
New Update
FIFA-Club-World-Cup-2025-1080x675

FIFA-Club-World-Cup-2025

 

ജോര്‍ജിയ: ഫിഫ ക്ലബ്ബ് ലോകകപ്പില്‍ വമ്പന്‍മാര്‍ക്ക് വിജയം. മാഞ്ചസ്റ്റര്‍ സിറ്റി യുഎഇ ക്ലബ്ബായ അല്‍ എയ്‌നെ എതിരില്ലാത്ത ആറു ഗോളുകള്‍ക്കു തകര്‍ത്തുവിട്ടു. ജി ഗ്രൂപ്പില്‍ സിറ്റിയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ആറു പോയിന്റുകളുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. ആറു പോയിന്റുള്ള യുവെന്റസ് ഗോള്‍ ആനുകൂല്യത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു.

മത്സരത്തില്‍ യുഎഇ ക്ലബ്ബിനു മേല്‍ പന്തടക്കത്തിലും പാസുകളിലുമെല്ലാം സിറ്റിയുടെ സര്‍വാധിപത്യമായിരുന്നു. ഇകായ് ഗുണ്ടോഗന്‍ ഇരട്ട ഗോളുകള്‍ നേടി. 8,78 മിനിറ്റുകളിലായിരുന്നു ഗുണ്ടോഗന്‍ വല കുലുക്കിയത്. ക്ലാഡിയോ എച്ചവെരി (27), എര്‍ലിങ് ഹാളണ്ട് (50, പെനാല്‍റ്റി), ഓസ്‌കര്‍ ബോബ് (84), റയാന്‍ ചെര്‍ക്കി (89) എന്നിവരാണ് സിറ്റിയുടെ മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍.


റയല്‍ മഡ്രിഡ് മെക്‌സിക്കന്‍ ക്ലബ്ബ് പച്ചുക്കയെ 3-1നു തകര്‍ത്തു. യുവന്റസ് വൈഡാഡ് എസിയെ 4-1നും തോല്‍പിച്ചു. 

 

 

football sports