സഞ്ജുവിന്റെ ക്യാപ്റ്റന്‍സി അതിശയകരം; സഞ്ജുവിനെ പ്രശംസിച്ച് ഷെയ്ന്‍ ബോണ്ട്

'സഞ്ജുവിന്റെ ക്യാപ്റ്റന്‍സി അതിയശകരമാണ്, അവന്‍ വ്യക്തി എന്ന നിലയില്‍ ഒരു രസികനാണ്.

author-image
Athira Kalarikkal
New Update
Sanju Samson.

Shane Bond & Sanju Samson

Listen to this article
0.75x 1x 1.5x
00:00 / 00:00

 രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിനെ പ്രശംസിച്ച് രാജസ്ഥാന്‍ ബൗളിംഗ് കോച്ച് ഷെയ്ന്‍ ബോണ്ട്. സഞ്ജു ബാറ്റര്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നതെന്ന് കോച്ച് ഷെയ്ന്‍ ബോണ്ട് പറഞ്ഞു. 

'സഞ്ജുവിന്റെ ക്യാപ്റ്റന്‍സി അതിയശകരമാണ്, അവന്‍ വ്യക്തി എന്ന നിലയില്‍ ഒരു രസികനാണ്. രണ്ട് വര്‍ഷമായി അവന്‍ പഠിക്കുന്നത് അവന്റെ സമയം നിയന്ത്രിക്കാനും അവന്റെ ഊര്‍ജ്ജം നിയന്ത്രിക്കാനും ആണ് എന്ന് ഞാന്‍ കരുതുന്നു. കജഘ ഊര്‍ജം ചോര്‍ത്തുന്ന മത്സരമാണ്, പ്രത്യേകിച്ച് സീസണ്‍ അവസാനം.'' ബോണ്ട് പറഞ്ഞു.

''അദ്ദേഹം മനോഹരമായാണ് ഇതുവരെ കളിച്ചത്, ടി20 ലോകകപ്പ് ടീമിലേക്ക് സഞ്ജു സാംസണ്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ എനിക്ക് സന്തോഷമുണ്ട്,'' ഷെയ്ന്‍ ബോണ്ട് മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.

 

Sanju Samson Rajasthan Royals ipl 2024 Coach Shane Bond