പാലക്കാട്: സംസ്ഥാനത്ത് തേങ്ങയുടെ വില കുതിച്ചുയരുന്നു. തേങ്ങ മൊത്ത കിലോയ്ക്ക് 2 രൂപ വര്‍ധിച്ച് 62-64 രൂപയിലെത്തി. ചില്ലറ വിപണിയില്‍ വില 70 രൂപ കടന്നു. മിന്‍കൂര്‍ തുക നല്‍കിയിട്ടും കര്‍ഷകര്‍ കൂടുതല്‍ വില ആഴശ്യപ്പെടുന്നതായി കച്ചവടക്കാരും കാലാവസ്ഥാ വ്യതിയാനവും രോഗബാധയും കാരണം തേങ്ങയുടെ ഉദ്പാദനം കുറഞ്ഞതിനാല്‍ വിലവര്‍ധനയുടെ പ്രയോജനം കിട്ടുന്നില്ലെന്ന് കര്‍ഷകരും പറയുന്നു.
തമിഴ്‌നാട്ടില്‍ നിന്നാണു കേരളത്തിലേക്കു പ്രധാനമായും തേങ്ങയെത്തുന്നത്. ലഭിക്കുന്നതില്‍ ഏറെയും ചെറിയ തേങ്ങയാണ്. വലിയ തേങ്ങയ്ക്കു വലിയ ക്ഷാമമാണെന്നു വ്യാപാരികള്‍ പറയുന്നു. ഒരു ടണ്‍ തേങ്ങ എത്തിയാല്‍ ഒരു ക്വിന്റല്‍ പോലും വലിയ തേങ്ങ ലഭിക്കുന്നില്ല. മണ്ഡല, മകരവിളക്കു കാലമായത് കൊണ്ട് ആവശ്യക്കാരും കൂടുതലാണ്.
തേങ്ങയുടെ വില കൂടി വരുന്നത് കാരണം വ്യാപാരികള്‍ തോപ്പുകള്‍ക്കു ബുക്കിങ് തുടങ്ങി. തേങ്ങയിടുന്നതിനു മുന്‍പേ കര്‍ഷകര്‍ക്കു മുഴുവന്‍ പണവും നല്‍കി കച്ചവടം ഉറപ്പിക്കുന്നതാണു പുതിയ രീതി.