വിദേശ താരങ്ങള്‍ തിരിച്ചെത്തുന്നതില്‍ ആശങ്ക , മാറ്റി വച്ച ഐപിഎല്‍ തുടരും

രാജ്യാന്തര മത്സരങ്ങള്‍ക്കായി തയ്യാറെടുക്കുന്നതും ഐപിഎല്‍ മത്സരങ്ങളുടെ ഷെഡ്യൂള്‍ നീണ്ടുപോകുന്നതും താരങ്ങളുടെ മടങ്ങി വരവിനെ ബാധിച്ചേക്കാം.

author-image
Rajesh T L
New Update
jsjjkkk

ഇന്ത്യ -പാക് വെടി നിര്‍ത്തല്‍ നിലവില്‍ വന്നതോടെ നിര്‍ത്തി വച്ച ഐപിഎല്‍ മത്സരങ്ങള്‍ക്ക് വീണ്ടും തുടക്കമാകും. ഒരു ടീമും പ്‌ളേ ഓഫ് ഉറപ്പിക്കാതെ താത്ക്കാലികമായി ഇടവേള എടുക്കേണ്ടി വന്ന ലീഗിലേക്ക് വിദേശ താരങ്ങള്‍ മടങ്ങി വരുമോ എന്ന ആശങ്കയിലാണ് മാനേജ്‌മെന്റുകള്‍ . രാജ്യാന്തര മത്സരങ്ങള്‍ക്കായി തയ്യാറെടുക്കുന്നതും ഐപിഎല്‍ മത്സരങ്ങളുടെ ഷെഡ്യൂള്‍ നീണ്ടുപോകുന്നതും താരങ്ങളുടെ മടങ്ങി വരവിനെ ബാധിച്ചേക്കാം. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിറങ്ങുന്ന രാജ്യങ്ങളായ ഓസ്‌ട്രേലിയയുടെയും , ദക്ഷിണാഫ്രിക്കയുടെയും ദ്വിരാഷ്ട്ര പരമ്പരയ്ക്കു ഇറങ്ങുന്ന  ഇംഗ്‌ളണ്ട് , വെസ്റ്റ്ഇന്‍ഡീസ് നിന്നുളള താരങ്ങളുടെയും മടങ്ങി വരവിലാണ് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നത്. 

ലോര്‍ഡ്‌സില്‍ വച്ച് ജൂണ്‍ 11 മുതലാണ് ലോക ചാമ്പ്യന്‍ഷിപ്പ് അവസാന മത്സരങ്ങള്‍ അരങ്ങേറുക. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്,ഹൈദരാബാദ് സണ്‍റൈസേഴ്‌സില്‍ നിന്നുളള ട്രാവിസ് ഹെഡ്, ബംഗളൂരൂ റോയല്‍ ചലഞ്ചേഴ്‌സിലെ ജോഷ് ഹെയ്‌സല്‍വുഡ്, ഡല്‍ഹി കാപ്പിറ്റല്‍സിലെ മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ടെസ്റ്റ് ടീമിലെ പ്രധാന താരങ്ങളാണ്. ഇതുകൂടാതെ ഐപിഎല്‍ താരങ്ങളായ കഗീസോ റബാദ, ( ഗുജറാത്ത് ടൈറ്റന്‍സ്  ) എയ്ഡന്‍ മാര്‍ക്രം, (ലക്‌നൗ സുപ്പര്‍ ജയന്റ്‌സ്  ) മാര്‍ക്കോ യാന്‍സന്‍ ( പഞ്ചാബ് കിങ്‌സ് ) , റിയാന്‍ റിക്കല്‍റ്റന്‍ (മുംബൈ ഇന്ത്യന്‍സ്  ) , ട്രിസ്റ്റന്‍ സ്റ്റബ്‌സ്(ഡല്‍ഹി ക്യാപിറ്റല്‍സ് ) , തുടങ്ങിയവര്‍ ദക്ഷിണാഫ്രിക്കയുടെ ഇലവനിലെത്താന്‍ സാധ്യതയുളളവരാണ് .മെയ് 29 മുതല്‍ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ട് പരമ്പര തുടങ്ങും. റൊമാരിയോ ഷെപ്പേര്‍ഡും റുഥര്‍ഫോര്‍ഡും ടീമിലേക്ക് പ്രതീക്ഷിക്കുന്നവരാണ്.  വില്‍ ജാക്‌സ് ( മുംബൈ) ജോഫ്രെ ആര്‍ച്ചര്‍ (രാജസ്ഥാന്‍ റോയല്‍സ്)  സാം കറന്‍ , ജാമി ഓവര്‍ട്ടന്‍ ( ചെന്നൈ സൂപ്പര്‍ കിങ്‌സ് ) ജോസ് ബട്ടലര്‍ (ഗുജറാത്ത്  ) ഫില്‍ സോള്‍ട്ട് , ലിയാംങ്ങ് ലിവിസ്റ്റന്‍ (ബെഗംളൂരൂ ) എന്നിവര്‍ ഇംഗ്‌ളീഷ് ടീമിലേക്ക് സാധ്യയുളളവരാണ്.

sports ipl