യുഗാന്ത്യം പ്രഖ്യാപിച്ചു; ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കെയ്ന്‍ വില്യംസണ്‍

കെയ്ന്‍ വില്യംസണ്‍ തന്നെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ഓര്‍മകള്‍ക്കും അനുഭവങ്ങള്‍ക്കും നന്ദി പറഞ്ഞതാരം യുവതാരങ്ങള്‍ക്ക് വേണ്ടിയാണ് ഈ മാറ്റം എന്നും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

author-image
Biju
New Update
kane

വെല്ലിങ്ടണ്‍: ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡിന്റെ മുന്‍ നായകനും ക്ലാസിക് ബാറ്ററുമായ കെയ്ന്‍ വില്യംസണ്‍. ടി20 ലോകകപ്പിന് നാല് മാസം മാത്രം ബാക്കിനില്‍ക്കെയാണ് താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. എന്നാല്‍ ടെസ്റ്റിലും ഏകദിനത്തിലും തുടരുമെന്നും താരം പറഞ്ഞു.

കെയ്ന്‍ വില്യംസണ്‍ തന്നെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ഓര്‍മകള്‍ക്കും അനുഭവങ്ങള്‍ക്കും നന്ദി പറഞ്ഞതാരം യുവതാരങ്ങള്‍ക്ക് വേണ്ടിയാണ് ഈ മാറ്റം എന്നും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 'വളരെക്കാലം ന്യൂസിലാന്‍ഡ് ടി20 ടീമിന്റെ ഭാഗമാവാന്‍ കഴിഞ്ഞു. ആസ്വദിക്കുകയും ചെയ്തു, ഓര്‍മ്മകള്‍ക്കും അനുഭവങ്ങള്‍ക്കും ഞാന്‍ വളരെ കടപ്പെട്ടിരിക്കുന്നു', വില്യംസണ്‍ പറഞ്ഞു.

ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍ സ്‌കോററാണ് 35 കാരനായ വില്യംസണ്‍. 33 ശരാശരിയില്‍ 2575 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 18 അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടുന്നു. 95 ആണ് ഉയര്‍ന്ന സ്‌കോര്‍. 2011ല്‍ ടി20 മത്സരങ്ങള്‍ കളിച്ച് തുടങ്ങിയ വില്യംസണ്‍ 75 മത്സരങ്ങളില്‍ ടീമിനെ നയിച്ചു. ന്യൂസിലന്‍ഡിനെ രണ്ട് ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിലേക്കും (2016, 2022) ഒരു ഫൈനലിലേക്കും (2021) നയിച്ചു.