കോ​പ അ​മേ​രി​ക്ക: ആദ്യ സെമിയിൽ നാളെ അ​ർ​ജ​ന്റീ​ന-കാനഡ പോരാട്ടം

ല​യ​ണ​ൽ മെ​സ്സി ഗോ​ള​ടി​ച്ചി​ല്ലെ​ന്ന സ​ങ്ക​ടം കൂ​ടി സെ​മി​യി​ൽ തീ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ​ക്വാ​ർ​ട്ട​റി​ൽ പെ​നാ​ൽ​റ്റി​യും താ​രം പാ​ഴാ​ക്കി. അ​തേ​സ​മ​യം, സൂ​പ്പ​ർ​താ​ര​ത്തി​ന്റെ സാ​ന്നി​ധ്യം പോ​ലും സ​ഹ​താ​ര​ങ്ങ​ൾ​ക്ക് ആ​വേ​ശ​മേ​കു​ന്ന​താ​ണ്.

author-image
Greeshma Rakesh
Updated On
New Update
semi final

copa america 2024 first semi final tomorrow canada vs argentina

Listen to this article
0.75x 1x 1.5x
00:00 / 00:00ന്യൂ​ജ​ഴ്സി: കോ​പ അ​മേ​രി​ക്ക ആദ്യ സെ​മി ഫൈ​ന​ലിൽ നാളെ കാ​ന​ഡ​യെ നേരിടാൻ നിലവിലെ ചാമ്പ്യന്മാരായ അ​ർ​ജ​ന്റീ​ന.ഇ​ന്ത്യ​ൻ സ​മ​യം നാ​ളെ പു​ല​ർ​ച്ച 5.30നാ​ണ് അ​ർ​ജ​ന്റീ​ന -കാ​ന​ഡ മത്സരം. തു​ട​ക്ക​ക്കാ​രും ദു​ർ​ബ​ല​രു​മാ​ണെ​ന്ന് കാ​ന​ഡ​യെ എ​ഴു​തി​ത്ത​ള്ളാ​ൻ മെസ്സിക്കും കൂട്ടർക്കും കഴിയില്ല. ലോ​ക​ക​പ്പ് ജേ​താ​ക്ക​ളും കോ​പ ​അ​മേ​രി​ക്ക ജേ​താ​ക്ക​ളു​മെ​ന്ന പ​കി​ട്ടിന് മങ്ങൽ ഏൽക്കാതെയായിരുന്നു  ​ഇ​ത്ത​വ​ണ മെ​സ്സി​പ്പ​ട​യു​ടെ മു​ന്നേ​റ്റം. 

ല​യ​ണ​ൽ മെ​സ്സി ഗോ​ള​ടി​ച്ചി​ല്ലെ​ന്ന സ​ങ്ക​ടം കൂ​ടി സെ​മി​യി​ൽ തീ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ​ക്വാ​ർ​ട്ട​റി​ൽ പെ​നാ​ൽ​റ്റി​യും താ​രം പാ​ഴാ​ക്കി. അ​തേ​സ​മ​യം, സൂ​പ്പ​ർ​താ​ര​ത്തി​ന്റെ സാ​ന്നി​ധ്യം പോ​ലും സ​ഹ​താ​ര​ങ്ങ​ൾ​ക്ക് ആ​വേ​ശ​മേ​കു​ന്ന​താ​ണ്. ര​ണ്ടു​മാ​സം മു​മ്പ് മാ​ത്രം ചു​മ​ത​ല​യേ​റ്റ ജെ​സി മാ​ർ​ഷി​ന്റെ പ​രി​ശീ​ല​ന മി​ക​വി​ലാ​ണ് കാ​ന​ഡ​യു​ടെ മാ​ജി​ക് ​പ്ര​ക​ട​നം. വെ​നി​സ്വേ​ല​ക്കെ​തി​രെ തി​ള​ങ്ങി​യ ഗോ​ൾ​കീ​പ്പ​ർ മാ​ക്സി​മെ ക്രെ​പാ​യു മി​ക​ച്ച ഫോ​മി​ലാ​ണ്.

ക​ഴി​ഞ്ഞ 61 മ​ത്സ​ര​ങ്ങ​ളി​ൽ 59ലും ​ജ​യി​ച്ച അ​ർ​ജ​ന്റീ​ന​യെ ആ​രും ഭ​യ​ക്ക​ണം. കോ​പ​യി​ൽ തു​ട​ർ​ച്ച​യാ​യ 10 മ​ത്സ​രം ജ​യി​ച്ചു​ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ കാ​ന​ഡ തോ​ൽ​വി​യ​റി​ഞ്ഞി​ട്ടി​ല്ല. യു​ദ്ധം പ്ര​തീ​ക്ഷി​ക്കാ​മെ​ന്നാ​ണ് കാ​ന​ഡ​യു​ടെ ക്യാ​പ്റ്റ​ൻ അ​ൽ​ഫോ​ൻ​സോ ഡേ​വി​സ് മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന​ത്. ഹോ​ണ്ടു​റാ​സി​നും മെ​ക്സി​കോ​ക്കും ശേ​ഷം കോ​ൺ​ക​കാ​ഫ് രാ​ജ്യം കോ​പ​യു​ടെ സെ​മി​യി​ലെ​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.

ഇ​ക്വ​ഡോ​റി​നെ​തി​രാ​യ ക്വാ​ർ​ട്ട​റി​ൽ മാ​ത്ര​മാ​ണ് മെ​സ്സി​യും കൂ​ട്ട​രും അ​ൽ​പം മ​ങ്ങി​യ​ത്. എ​ന്നാ​ൽ, പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ ഗോ​ൾ കീ​പ്പ​ർ എ​മി​ലി​യാ​നോ മാ​ർ​ട്ടി​ന​സ് അ​വ​സ​ര​ത്തി​നൊ​ത്തു​യ​ർ​ന്നു. എ​മി​ലി​യാ​നോ മ​റി​ക​ട​ന്ന് ഗോ​ൾ ക​ണ്ടെ​ത്ത​ൽ കാ​ന​ഡ​ക്ക് എ​ളു​പ്പ​മാ​കി​ല്ല. നാ​ല് ഗോ​ളു​ക​ളു​മാ​യി അ​ർ​ജ​ന്റീ​ന സ്ട്രൈ​ക്ക​ർ ലൗ​താ​രോ മാ​ർ​ട്ടി​ന​സി​ന് ഗോ​ൾ​ദാ​ഹം തീ​ർ​ന്നി​ട്ടി​ല്ല. യൂ​ലി​യ​ൻ ആ​ൽ​വാ​ര​സ് പ​ക​ര​ക്കാ​ര​നാ​യി​രി​ക്കും. ലി​സാ​ൻ​ഡ്രോ മാ​ർ​ട്ടി​ന​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മൊ​ളി​ന​യും റെ​മേ​റോ​യും ചേ​രു​ന്ന പ്ര​തി​രോ​ധ​ത്തി​ന് ക​ടു​പ്പ​മേ​റെ​യാ​ണ്.ഫൈ​ന​ലി​ലെ​ത്തി​യാ​ൽ വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഒ​രു നേ​ട്ട​ത്തി​നൊ​പ്പം ല​യ​ണ​ൽ സ്ക​ലോ​ണി​യു​ടെ ടീ​മെ​ത്തും. 1959ലാ​ണ് നി​ല​വി​ലെ ജേ​താ​ക്ക​ളെ​ന്ന നി​ല​യി​ൽ അ​ർ​ജ​ന്റീ​ന ക​ലാ​ശ​ക്ക​ളി​ക്ക് ടി​ക്ക​റ്റ് നേ​ടി​യ​ത്.

 

 

Copa America 2024 argentina football canada