കോപ്പ അമേരിക്ക അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ ഉറുഗ്വായ്ക്കെതിരെ അർജന്റീനക്ക് തകർപ്പൻ വിജയം. മത്സരത്തിൽ 4- 3 എന്ന ആവേശകരമായ സ്കോറിനാണ് അർജന്റീനയുടെ യുവസംഘം വിജയിച്ചു കയറിയത്. മത്സരത്തിൽ അർജന്റീനക്ക് വേണ്ടി കരിസോ, എച്ചെവേരി എന്നിവർ ഇരട്ടഗോൾ നേടി തകർപ്പൻ പ്രകടനം നടത്തി. ഗോളുകൾക്ക് പുറമെ അസിസ്റ്റിലും ഇരുവരും മികച്ചു നിന്നു. പുറമേ കരിസോ രണ്ട് അസിസ്റ്റുകളും എച്ചെവേരി ഒരു അസിസ്റ്റുമാണ് നേടിയത്. മത്സരത്തിന്റെ ആദ്യപകുതിയിൽ ആയിരുന്നു എച്ചെവേരിയുടെ ഗോളുകൾ പിറന്നത്. 38, 45+3 എന്നീ മിനിറ്റുകളിൽ ആയിരുന്നു എച്ചെവേരി ഗോളുകൾ നേടിയത്. ഒടുവിൽ ആദ്യപകുതിയിൽ അർജന്റീന എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിട്ടുനിൽക്കുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ കാരിസോയിലൂടെ അർജന്റീന രണ്ട് ഗോളുകൾ കൂടി നേടി മത്സരം പൂർണമായും സ്വന്തമാക്കുകയായിരുന്നു. 52, 69 മിനിറ്റുകളിൽ ആണ് താരം ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഉറുഗ്വായും മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്. ഉറുഗ്വായ്ക്ക് വേണ്ടി ലവേഗ ഇരട്ടഗോൾ നേടി മികച്ച പ്രകടനമാണ് നടത്തിയത്. 60, 75 മിനിറ്റുകളിലാണ് താരത്തിന്റെ ഗോൾ പിറന്നത്. 86 ക്രൂസിയിലൂടെ ഉറുഗായ് മൂന്നാം ഗോളും നേടി. നേരത്തെ ടൂർണമെന്റിൽ അർജന്റീന ബ്രസീലിനേയും പരാജയപ്പെടുത്തിയിരുന്നു. എതിരില്ലാത്ത ആറ് ഗോളുകൾക്കായിരുന്നു ബ്രസീലിനെ അർജന്റീന പരാജയപ്പെടുത്തിയിരുന്നത്.
കോപ്പ അമേരിക്ക: അർജന്റീനക്ക് തകർപ്പൻ വിജയം.
മത്സരത്തിൽ 4- 3 എന്ന ആവേശകരമായ സ്കോറിനാണ് അർജന്റീനയുടെ യുവസംഘം വിജയിച്ചു കയറിയത്. മത്സരത്തിൽ അർജന്റീനക്ക് വേണ്ടി കരിസോ, എച്ചെവേരി എന്നിവർ ഇരട്ടഗോൾ നേടി
New Update