കോപ്പ അമേരിക്ക ഇന്ത്യയിൽ തത്സമയസംപ്രേഷണം ഇല്ല

പുലർച്ചെ മത്സരങ്ങൾ നടക്കുന്നതും ബ്രസീൽ, അർജന്റീന ടീമുകൾക്ക് അപ്പുറം മറ്റ് ടീമുകൾക്ക് അധികം ആരാധകരില്ലാത്തതുമാണ് ചാനലുകളുടെ പിന്മാറ്റത്തിന് കാരണം. ജൂൺ 21 മുതൽ ജൂലായ് 15 വരെയാണ് ടൂർണമെന്റ്.

author-image
Vishnupriya
New Update
copa

മത്സരം കാണാനെത്തിയ ആരാധകർ

Listen to this article
0.75x 1x 1.5x
00:00 / 00:00

അറ്റ്‌ലാന്റ:  കോപ്പ അമേരിക്ക ഫുട്‌ബോൾ തത്സമയസംപ്രേഷണം ഇന്ത്യൻ ടെലിവിഷനിൽ ഉണ്ടാകില്ല. ഇന്ത്യയിലെ സംപ്രേഷണം ചാനലുകൾ ഏറ്റെടുത്തില്ല  എന്നതാണ് കാരണം. പുലർച്ചെ മത്സരങ്ങൾ നടക്കുന്നതും ബ്രസീൽ, അർജന്റീന ടീമുകൾക്ക് അപ്പുറം മറ്റ് ടീമുകൾക്ക് അധികം ആരാധകരില്ലാത്തതുമാണ് ചാനലുകളുടെ പിന്മാറ്റത്തിന് കാരണം. ജൂൺ 21 മുതൽ ജൂലായ് 15 വരെയാണ് ടൂർണമെന്റ്.

എന്നാൽ, ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന കാനഡയെ കീഴടക്കി മുന്നേറി. ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് അര്‍ജന്റീന ജയം നേടിയത്. ജൂലിയന്‍ അല്‍വാരസും ലൗട്ടാറോ മാര്‍ട്ടിനസുമാണ് ഗോളടിച്ചത്. ആദ്യ കോപ്പ അമേരിക്ക ടൂര്‍ണമെന്റിനെത്തിയ കാനഡ ഉയര്‍ത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് മെസ്സിപ്പടയുടെ മുന്നേറ്റം. മെസ്സിയടക്കമുള്ള അര്‍ജന്റീന താരങ്ങള്‍ നിരവധി അവസരങ്ങളാണ് കൈവിട്ടു കളഞ്ഞത് .

Copa America 2024