കോപ്പ അമേരിക്ക; ആദ്യ മത്സരത്തില്‍ ബ്രസീലിന് നിരാശ

നെയ്മറിന്റെ അഭാവത്തില്‍ ഗോള്‍ കണ്ടെത്താന്‍ ആള്‍ ഇല്ലാത്തത് ബ്രസീലിന് വലിയ പ്രശ്‌നമാവുകയാണ്. അവസാന നാലു മിനുട്ടുകളില്‍ മാത്രം 2 സുവര്‍ണ്ണാവസരങ്ങളാണ് ബ്രസീലിന് ലഭിച്ചത്.

author-image
Athira Kalarikkal
New Update
coppa america brazil
Listen to this article
0.75x1x1.5x
00:00/ 00:00

ഇന്ന് നടന്ന കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കോസ്റ്റ റിക്കയെ നേരിട്ട ബ്രസീലിന് സമനില. ഗോള്‍ രഹിത സമനിലയുമായാണ് ഇരുടീമുകളും പിരിഞ്ഞത്. ഗോള്‍ വലയിലെത്തിക്കാന്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ബ്രസീല്‍ ഉപയോഗപ്പെടുത്തിയില്ല. വിനീഷ്യസ്, റോഡ്രിഗോ, റാഫീഞ്ഞ എന്നിവര്‍ ആദ്യ ഇലവനില്‍ ഉണ്ടായിരുന്നിട്ടും ആര്‍ക്കും സമനില പൂട്ട് പൊട്ടിക്കാന്‍ ആയില്ല.

അവസാനം യുവ സ്‌ട്രൈക്കര്‍ ആയ എന്‍ഡ്രികിനെ ബ്രസീല്‍ കളത്തില്‍ എത്തിച്ചു. എന്‍ഡ്രികിനും ബ്രസീലിനെ രക്ഷിക്കാന്‍ ആയില്ല. 20ഓളം ഷോട്ടുകള്‍ ഇന്ന് ബ്രസീല്‍ തൊടുത്തു. പക്ഷെ ആകെ മൂന്ന് ഷോട്ട് മാത്രമെ ടാര്‍ഗറ്റിലേക്ക് എത്തിയുള്ളൂ.

നെയ്മറിന്റെ അഭാവത്തില്‍ ഗോള്‍ കണ്ടെത്താന്‍ ആള്‍ ഇല്ലാത്തത് ബ്രസീലിന് വലിയ പ്രശ്‌നമാവുകയാണ്. അവസാന നാലു മിനുട്ടുകളില്‍ മാത്രം 2 സുവര്‍ണ്ണാവസരങ്ങളാണ് ബ്രസീലിന് ലഭിച്ചത്. രണ്ടു ടാര്‍ഗറ്റിലേക്ക് തൊടുക്കാന്‍ പോലും ബ്രസീലിനായില്ല. ഇനി ജൂണ്‍ 29ന് പുലര്‍ച്ചെ പരാഗ്വേക്ക് എതിരെ ആണ് ബ്രസീലിന്റെ മത്സരം. 

Coppa America Tournament brazil