ബ്രസീലിന് തിരിച്ചടി; വിനീഷ്യസ് ജൂനിയറിന് സസ്‌പെന്‍ഷന്‍

പരാഗ്വെയ്‌ക്കെതിരെയുള്ള മത്സരത്തിലും താരത്തിന് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീല്‍ വിജയിച്ച ഒരേ ഒരു മത്സരമായ പരാഗ്വക്കെതിരെ രണ്ട് ഗോളുകള്‍ നേടിയ താരമാണ് വിനീഷ്യസ് ജൂനിയര്‍.

author-image
Athira Kalarikkal
New Update
vinicius junior
Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂയോര്‍ക്ക് : കോപ്പ അമേരിക്കയില്‍ കൊളംബിയക്കെതിരെയുള്ള ബ്രസീലിന്റെ മത്സരത്തില്‍ വിനീഷ്യസ് ജൂനിയറിന് മഞ്ഞ കാര്‍ഡ് ലഭിച്ചത് ടീമിന് തിരിച്ചടിയായി. താരത്തിന് സസ്‌പെന്‍ഷന്‍ ലഭിച്ചതോടെ ഉറുഗ്വെയ്ക്ക് എതിരെയുള്ള നിര്‍ണ്ണായക പോരാട്ടം നഷ്ടപ്പെടും. വിനീഷ്യസിന്റെ അഭാവം ബ്രസീല്‍ ടീമിന് വലിയൊരു തിരിച്ചടിയായിരിക്കും.

പരാഗ്വെയ്‌ക്കെതിരെയുള്ള മത്സരത്തിലും താരത്തിന് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീല്‍ വിജയിച്ച ഒരേ ഒരു മത്സരമായ പരാഗ്വക്കെതിരെ രണ്ട് ഗോളുകള്‍ നേടിയ താരമാണ് വിനീഷ്യസ് ജൂനിയര്‍. ഇന്ന് കൊളംബിയയുമായുള്ള മത്സരത്തില്‍ സമനില പിടിച്ചതോടെ ഗ്രൂപ്പ് ഡിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്കെത്തിയത്. 

Vinicius Junior quarter final Coppa America