2028ലെ ഒളിംപിക്‌സില്‍ ക്രിക്കറ്റും

2028ല്‍ ലോസ്സാഞ്ചലസില്‍ വെച്ച് നടക്കുന്ന ഒളിംപിക്‌സ് ക്രിക്കറ്റും ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. ഐസിസി) ചെയര്‍മാന്‍ ജയ് ഷാ രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാക്കുമായി കൂടിക്കാഴ്ച നടത്തി.

author-image
Athira Kalarikkal
New Update
olympics 2k28

Representational Image

ലുസെയ്ന്‍: 2028ല്‍ ലോസ്സാഞ്ചലസില്‍ വെച്ച് നടക്കുന്ന ഒളിംപിക്‌സ് ക്രിക്കറ്റും ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. ഐസിസി) ചെയര്‍മാന്‍ ജയ് ഷാ രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാക്കുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ക്രിക്കറ്റിനെ ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് കൂടിക്കാഴ്ചയില്‍ നടത്തിയത്. ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തണമെന്ന ചര്‍ച്ച മുന്‍പും സജീവമായിരുന്നു. 

 

cricket Olympics