മെസിക്ക് മുന്‍പ് റൊണാള്‍ഡോ ഇന്ത്യയിലേക്ക്

എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ അല്‍ നാസറിന്റെ ആദ്യ രണ്ട് മത്സരങ്ങളില്‍ എഫ്സി ഇസ്തിഖ്ലാലിനും ഇറാഖി ക്ലബ് അല്‍ സവാരയ്ക്കും എതിരായ മത്സരത്തില്‍ പകരക്കാരുടെ ബെഞ്ചില്‍ പോലും റൊണാള്‍ഡോ ഉണ്ടായിരുന്നില്ല

author-image
Biju
New Update
cr7

ന്യൂഡല്‍ഹി: റൊണാള്‍ഡോ കളിക്കാന്‍ വരുമെന്ന് എഫ്സി ഗോവ സിഇഒ രവി പുസ്‌കര്‍ വ്യക്തമാക്കി. റൊണാള്‍ഡോ വരുന്നതിനാല്‍ മത്സരത്തിന് കൂടുതല്‍ സുരക്ഷ ആവശ്യമാണെന്ന് എഫ്സി ഗോവ മാനേജ്മെന്റ് പൊലീസിനോട് ആവശ്യപ്പെട്ടു. 

എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ അല്‍ നാസറിന്റെ ആദ്യ രണ്ട് മത്സരങ്ങളില്‍ എഫ്സി ഇസ്തിഖ്ലാലിനും ഇറാഖി ക്ലബ് അല്‍ സവാരയ്ക്കും എതിരായ മത്സരത്തില്‍ പകരക്കാരുടെ ബെഞ്ചില്‍ പോലും റൊണാള്‍ഡോ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും എഫ്സി ഗോവയ്ക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോ അല്‍ നാസറിനെ നയിക്കുമെന്ന് സൂചനയുണ്ട്.

റൊണാള്‍ഡോയ്ക്കൊപ്പം, സാദിയോ മാനെ, ജോവോ ഫെലിക്സ്, കിംഗ്സ്ലി കോമാന്‍ തുടങ്ങിയ വലിയ കളിക്കാരും അല്‍ നാസറിലുണ്ടാകും. എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം, നാല് ടീമുകള്‍ അടങ്ങുന്ന ഗ്രൂപ്പില്‍ ഗോവ അവസാന സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ ഗോവയ്ക്ക് പോയിന്റുകളോ ഗോളുകളോ നേടാന്‍ കഴിഞ്ഞിട്ടില്ല. 

കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച അല്‍ നാസര്‍ ഒന്നാം സ്ഥാനത്താണ്. ഗോവയ്ക്കെതിരായ മത്സരങ്ങള്‍ ജയിച്ചതിന് ശേഷം മൂന്ന് പോയിന്റുകള്‍ വീതമുള്ള അല്‍ സവാര രണ്ടാം സ്ഥാനത്തും ഇസ്റ്റിക്‌ളോള്‍ മൂന്നാം സ്ഥാനത്തും തുടരുന്നു.