ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസ്റുമായി പുതിയ കരാര്‍ ഒപ്പിടുമെന്ന് റിപ്പോര്‍ട്ട് ;

പോര്‍ച്ചുഗലിന്റെ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടുത്ത സീസണിലും സൗദി പ്രോ ലീഗില്‍ പന്ത് തട്ടുമെന്ന് ഏതാണ്ട് ഉറപ്പായി

author-image
Jayakrishnan R
New Update
RONALDO

 

 

 ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസ്റുമായി പുതിയ കരാര്‍ ഒപ്പിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് . അല്‍ നസ്റുമായുള്ള നിലവിലെ കരാര്‍ ജൂണ്‍ 30ന് അവസാനിക്കും. ക്ലബ്ബ് ലോകകപ്പ് 2025ല്‍ കളിക്കാനായി പുതിയ ക്ലബ്ബ് തെരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഈ മാസം ആദ്യം സൂപ്പര്‍ താരം സ്ഥിരീകരിച്ചിരുന്നു. 
  
പോര്‍ച്ചുഗലിന്റെ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടുത്ത സീസണിലും സൗദി പ്രോ ലീഗില്‍ പന്ത് തട്ടുമെന്ന് ഏതാണ്ട് ഉറപ്പായി. അല്‍ നസ്റുമായി പുതിയ കരാര്‍ ഒപ്പിടാന്‍ സൂപ്പര്‍ താരം തയ്യാറെടുക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വന്‍കിട ക്ലബ്ബുകള്‍ താരത്തിനായി ശ്രമം നടത്തുന്നതായി നേരത്തേ സ്ഥിരീകരിച്ചിരുന്നു. ബ്രസീല്‍, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ക്ലബ്ബുകളും സൗദിയിലെ തന്നെ അല്‍ ഹിലാലും ക്രിസ്റ്റ്യാനോയെ സ്വന്തംപാളയത്തില്‍ എത്തിക്കാന്‍ നീക്കങ്ങള്‍ നടത്തിയിരുന്നു             

 

sports Cristano Ronaldo