/kalakaumudi/media/media_files/2025/01/10/ntWLB9TRvqVtGvIDIII7.jpg)
റിയാദ്: ലോക ഫുട്‌ബോളിലെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍ നസറില്‍ തന്റെ കളി തുടരുമെന്ന് ക്ലബ് സ്ഥിരീകരിച്ചു. ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു.
അല്‍ നസറുമായുള്ള റൊണാള്‍ഡോയുടെ കരാര്‍ അവസാനിക്കാനിരിക്കെ, താരം ക്ലബ്ബ് വിടുമെന്ന് വ്യാപകമായ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2027 വരെ ക്ലബ്ബില്‍ തുടരാനുള്ള കരാര്‍ ആണ് ഇപ്പോള്‍ റൊണാള്‍ഡോ ഒപ്പുവെച്ചത്. 2027 വരെ തുടരണോ എന്നത് അടുത്ത സീസണ്‍ അവസാനം റൊണാള്‍ഡോക്ക് തീരുമാനിക്കാന്‍ ആകും.
സൗദി പ്രോ ലീഗില്‍ അല്‍ നസറിനായി മികച്ച പ്രകടനം കാഴ്ചവെച്ച റൊണാള്‍ഡോ, 35 ഗോളുകളുമായി ലീഗിലെ ടോപ് സ്‌കോററായിരുന്നു.