ഈ ലോകകപ്പ് അവസാനത്തേതായിരിക്കും: ക്രിസ്റ്റിയാനോ

2010-ല്‍ പോര്‍ച്ചുഗലിന്റെ നായകനായിട്ടാണ് ക്രിസ്റ്റ്യാനോ വന്നത്. തുടര്‍ന്ന് 2014, 2018, 2022 ലോകകപ്പുകളില്‍ കളിച്ചു. മൊത്തം ആറ് ലോകകപ്പുകളില്‍ ടീമിനായി ബൂട്ടുകെട്ടി. മൊത്തം എട്ട് ഗോളുകളാണ് താരം നേടിയിട്ടുള്ളത്.

author-image
Biju
New Update
ronaldo

റിയാദ്: അടുത്തലോകകപ്പ് തന്റെ കരിയറിലെ അവസാനത്തേതാകുമെന്ന് ഇതിഹാസഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി ഫോറത്തിന് നല്‍കിയ വീഡിയോയിലൂടെയാണ് പോര്‍ച്ചുഗല്‍ താരം നിലപാട് വ്യക്തമാക്കിയത്. ''തനിക്ക് 41 വയസ്സായി, 2026 ലോകകപ്പോടെ അവസാനിപ്പിക്കാനുള്ള സമയമായെന്നാണ് കരുതുന്നത്'' -ക്രിസ്റ്റ്യാനോ പറഞ്ഞു.

അമേരിക്ക, കാനഡ, മെക്സിക്കൊ എന്നീ രാജ്യങ്ങള്‍ ആതിഥ്യംവഹിക്കുന്ന ലോകകപ്പിന്റെ യൂറോപ്യന്‍ യോഗ്യതാമത്സരങ്ങള്‍ പുരോഗമിക്കുന്ന വേളയിലാണ് ക്രിസ്റ്റ്യാനോയുടെ അഭിപ്രായപ്രകടനം. വളരെ താമസിയാതെ ഫുട്ബോളില്‍നിന്ന് വിരമിക്കുമെന്ന് ക്രിസ്റ്റ്യാനോ കുറച്ചുദിവസംമുന്‍പ് വ്യക്തമാക്കിയിരുന്നു. യൂറോപ്യന്‍ യോഗ്യതാറൗണ്ടില്‍ ഗ്രൂപ്പ് എഫില്‍ കളിക്കുന്ന പോര്‍ച്ചുഗല്‍ നാലുകളിയില്‍നിന്ന് 10 പോയിന്റുമായി ഒന്നാംസ്ഥാനത്താണ്. അഞ്ചുപോയിന്റുള്ള ഹങ്കറിയാണ് രണ്ടാമത്. രണ്ടുമത്സരങ്ങള്‍ അവശേഷിക്കെ പോര്‍ച്ചുഗല്‍ യോഗ്യതയ്ക്കരികെയാണ്. യോഗ്യതാറൗണ്ടില്‍ അഞ്ചുഗോളുമായി ക്രിസ്റ്റ്യാനോ മിന്നുന്ന ഫോമിലാണ്.

2006-ലാണ് ക്രിസ്റ്റ്യാനോ ആദ്യമായി ലോകകപ്പില്‍ കളിക്കുന്നത്. ലൂയി ഫിഗോ നയിച്ച പോര്‍ച്ചുഗല്‍ ടീമില്‍ 17-ാം നമ്പര്‍ ജേഴ്സിയിലിറങ്ങിയ ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റം അങ്കോളയ്‌ക്കെതിരേയായിരുന്നു. ഇറാനെതിരേ പെനാല്‍ട്ടി കിക്കില്‍നിന്നായിരുന്നു താരത്തിന്റെ കന്നിഗോള്‍.

2010-ല്‍ പോര്‍ച്ചുഗലിന്റെ നായകനായിട്ടാണ് ക്രിസ്റ്റ്യാനോ വന്നത്. തുടര്‍ന്ന് 2014, 2018, 2022 ലോകകപ്പുകളില്‍ കളിച്ചു. മൊത്തം ആറ് ലോകകപ്പുകളില്‍ ടീമിനായി ബൂട്ടുകെട്ടി. മൊത്തം എട്ട് ഗോളുകളാണ് താരം നേടിയിട്ടുള്ളത്.

ക്രിസ്റ്റ്യാനോയുടെ ലോകകപ്പിലെ പ്രകടനം

കളിച്ച ലോകകപ്പുകള്‍ 6

മൊത്തം മത്സരം 22

ഗോള്‍ 8

അസിസ്റ്റ് 2