ശതകോടീശ്വര ക്ലബ്ബിലെ ആദ്യ ഫുട്ബോള്‍ താരമായി ക്രിസ്റ്റ്യാനോ

2023 ജനുവരിയിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദിയിലെത്തിയത്. മാഞ്ചസ്റ്ററില്‍ നിന്നായിരുന്നു അല്‍ നസ്‌റിലേക്കുള്ള കൂടുമാറ്റം. രണ്ട് വര്‍ഷത്തേക്ക് 3400 കോടിയിലേറെ രൂപ മൂല്യമുള്ളതായിരുന്നു ആദ്യ കരാര്‍

author-image
Biju
New Update
cr78

റിയാദ്: ശതകോടീശ്വര ക്ലബ്ബിലെ ആദ്യ ഫുട്ബോള്‍ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്സിലാണ് നേട്ടം. 1.4 ബില്യണ്‍ ഡോളറാണ് പോര്‍ച്ചുഗീസ് താരത്തിന്റെ ആസ്തി. സൗദി അറേബ്യയിലെ അല്‍നസ്റുമായുള്ള വമ്പന്‍ കരാറാണ് റൊണാള്‍ഡോയെ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്. ജൂണില്‍ അല്‍നസറുമായി 400 ദശലക്ഷത്തിലധികം ഡോളറിന്റെ പുതിയ കരാറില്‍ താരം ഒപ്പിട്ടിരുന്നു.

2023 ജനുവരിയിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദിയിലെത്തിയത്. മാഞ്ചസ്റ്ററില്‍ നിന്നായിരുന്നു അല്‍ നസ്‌റിലേക്കുള്ള കൂടുമാറ്റം. രണ്ട് വര്‍ഷത്തേക്ക് 3400 കോടിയിലേറെ രൂപ മൂല്യമുള്ളതായിരുന്നു ആദ്യ കരാര്‍. ക്രിസ്റ്റ്യാനോയും പ്രൊമോഷനിലൂടെ സൗദിയും അല്‍ നസ്‌റും കരാര്‍ മുതലാക്കി. അത്ര കാഴ്ചക്കാരില്ലാതിരുന്ന സൗദി പ്രോ ലീഗിലേക്ക് കാഴ്ചക്കാരെത്തി. സ്റ്റേഡിയങ്ങള്‍ നിറഞ്ഞു നിന്നു.

Cristano Ronaldo