സൗദി പ്രോലീഗ് വിടാനൊരുങ്ങി ക്രിസ്റ്റിയാനോ റൊണാള്‍ഡോ

സീസണ്‍ അവസാനിച്ചതുകൊണ്ട് റൊണാള്‍ഡോ അല്‍ നസ്ര്‍ വിട്ട് മറ്റോരു ടീമില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

author-image
Sneha SB
New Update
RONALDO

സൗദി : പോര്‍ച്ചുഗല്‍ ഫുട് ബോള്‍താരം ക്രിസ്റ്റാനോ റൊണാള്‍ഡോ സൗദി പ്രോലീഗ് വിടാന്‍ ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍.സൗദി പ്രോലീഗ് സീസണ്‍ അവസാനിച്ചതിനു പിന്നാലെ ' ഈ അദ്യായം അവസാനിച്ചു ' എന്ന സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് താരം സൗദി പ്രോ ലീഗ് ടീമായ അല്‍ നസ്ര്‍ വിടാനൊരുങ്ങുന്നതിനുളള സൂചനകള്‍ നല്‍കിയത്.2022ലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍നിന്ന് സൗദി പ്രോ ലീഗ് ടീമായ അല്‍ നസ്‌റിനായി കളിക്കാന്‍ കരാറൊപ്പിട്ടത്.റെക്കോര്‍ഡ് തുകയാണ് ട്രാന്‍സ്ഫര്‍മേഷനായി നല്‍കിയത്.നെയ്മറും ബെന്‍സേമയുമടക്കം നിരവധിപേര്‍ സൗദി പ്രോലീഗിന്റെ ഭാഗമായിട്ടുണ്ട്.ക്ലബ് ലോകകപ്പിനായി കളിക്കാരുമായി കരാറിലേര്‍പ്പെടാന്‍ ക്ലബുകള്‍ക്ക് ജൂണ്‍ മുതല്‍ പത്ത് വരെ പ്രത്യേകമായ ട്രാന്‍സ്ഫര്‍മേഷന്‍ വിന്‍ഡോ ഓപ്പണാകുന്നുണ്ട്.സീസണ്‍ അവസാനിച്ചതുകൊണ്ട് റൊണാള്‍ഡോ അല്‍ നസ്ര്‍ വിട്ട് മറ്റോരു ടീമില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

saudi pro league christiano ronaldo