യുട്യൂബിലും ഒരു കൈ നോക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

യു ആര്‍ എന്ന രണ്ടക്ഷരം വെച്ചാണ് ചാനല്‍ തുടങ്ങിയത്. ഇക്കാര്യമറിയിച്ച് താരം തന്നെയാണ് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചത്. ആയിരക്കണക്കിന് പേരാണ് ഓരോ നിമിഷവും പേജ് സബ്‌സ്‌െ്രെകബ് ചെയ്യുന്നത്.

author-image
Prana
New Update
Ronaldo1
Listen to this article
0.75x 1x 1.5x
00:00 / 00:00

യുട്യൂബില്‍ സ്വന്തം ചാനല്‍ തുടങ്ങി ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യു ആര്‍ എന്ന രണ്ടക്ഷരം വെച്ചാണ് ചാനല്‍ തുടങ്ങിയത്. ഇക്കാര്യമറിയിച്ച് താരം തന്നെയാണ് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചത്. ആയിരക്കണക്കിന് പേരാണ് ഓരോ നിമിഷവും പേജ് സബ്‌സ്‌െ്രെകബ് ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ലോകത്ത് ഏറ്റവും ഫോളോവേഴ്‌സുള്ള താരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനോ.

'ദ വെയ്റ്റ് ഈസ് ഓവര്‍, ഒടുവിലിതാ എന്റെ യുട്യൂബ് ചാനല്‍ ഇവിടെ! ഈ പുതിയ യാത്രയില്‍ എന്നോടൊപ്പം ചേരൂ, സബ്‌സ്‌െ്രെകബ് ചെയ്യൂ', ക്രിസ്റ്റ്യാനോ കുറിച്ചു. വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലായി 917 മില്യണ്‍ ഫോളോവേഴ്‌സാണ് ക്രിസ്റ്റ്യാനോയ്ക്കുള്ളത്. ബുധനാഴ്ച യുട്യൂബ് ചാനല്‍ കൂടി തുടങ്ങിയതോടെ മുപ്പത്തൊന്‍പതുകാരന്റെ ഫോളോവേഴ്‌സ് കുത്തനെ ഉയരും.

സൗദി അറേബ്യന്‍ പ്രോ ലീഗ് ക്ലബായ അല്‍ നസറിന്റെയും പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെയും ക്യാപ്റ്റനാണ് നിലവില്‍. സാമൂഹിക മാധ്യമത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന സ്‌പോര്‍ട്‌സ് താരവും നിലവില്‍ ക്രിസ്റ്റ്യാനോ തന്നെയാണ്. യൂട്യൂബ് ചാനലില്‍, ഫുട്‌ബോള്‍ മാത്രമായിരിക്കില്ല, കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ ഉള്ളടക്കങ്ങളും ഉണ്ടായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ അറിയിച്ചു. ക്രിസ്റ്റ്യാനോയുടെ ആദ്യ യുട്യൂബ് കണ്ടന്റിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.

youtube christiano ronaldo