/kalakaumudi/media/media_files/2025/05/16/IbDR03G5mmdImMIv89sV.jpg)
Ff
ഫോബ്സ് മാസിക പുറത്തുവിട്ട ലോകത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയിൽ തുടർച്ചയായ മൂന്നാം വർഷവും കിസ്റ്റ്യാനോ റൊണാൾഡോ ഒന്നാമതെത്തി. 275 മില്യൺ ഡോളറാണ് (ഏകദേശം 23,52,34,94,417.50 രൂപ) പ്രതിഫല തുകയായി ക്രിസ്റ്റ്യാനോ സമ്പാദിച്ചത്. ഇത് അഞ്ചാം തവണയാണ് ഫോബ്സ് പട്ടികയിൽ താരം ഒന്നാമതെത്തുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ താരം വെയറബിൾ ടെക് കമ്പനിയായ വൂപ്പ്, പോർസലൈൻ നിർമ്മാതാക്കളായ വിസ്റ്റ അലെഗ്രെ, സപ്ലിമെൻ്റ് ബ്രാൻഡായ ബയോണിക് എന്നിവയിൽ നിക്ഷേപം നടത്തിയിരുന്നു. ഇതിനു പുറമെ, സംവിധായകൻ മാത്യു വോണുമായി സഹകരിച്ച് ഫിലിം സ്റ്റുഡിയോ നിർമിക്കുമെന്നും റൊണാൾഡോ പ്രഖ്യാപിച്ചിരുന്നു. യൂട്യൂബിലും സാന്നിധ്യമറിയിച്ച റൊണാൾഡോയുടെ ചാനലിന് 75 മില്യൺ സബ്സ്ക്രൈബേഴ്സ് ആണുള്ളത്. ഇതുകൂടാതെ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, എക്സ് എന്നിവയിലെല്ലാം 93 മില്യൺ ഫോളോവേഴ്സാണ് താരത്തിന് ഉള്ളത്.