/kalakaumudi/media/media_files/2024/10/16/eiMrSmEF6hVaNODSwpUH.jpg)
അല്‍ നസറിനു വേണ്ടി വീണ്ടും ഗോളടിയില്‍ തിളങ്ങി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ വാസലിനെതിരെ ഇരട്ട ഗോള്‍ നേടിയാണ് റൊണാള്‍ഡോ മികച്ച പ്രകടനം നടത്തിയത്. മത്സരത്തില്‍ അല്‍ നസര്‍ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമായിരുന്നു സ്വന്തമാക്കിയത്.മത്സരത്തിന്റെ ആദ്യ പകുതിയില്‍ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലഭിച്ച പെനാല്‍റ്റി കൃത്യമായി വലയില്‍ എത്തിച്ചുകൊണ്ടാണ് റൊണാള്‍ഡോ ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ 78ാം മിനിറ്റില്‍ റൊണാള്‍ഡോ രണ്ടാം ഗോളും നേടി. ഇതോടെ തന്റെ ഫുട്‌ബോള്‍ കരിയറില്‍ 202 വ്യത്യസ്ത ടീമുകള്‍ക്കെതിരെ ഗോള്‍ നേടുന്ന താരമായി മാറാനും റൊണാള്‍ഡോക്ക് സാധിച്ചു.മത്സരത്തില്‍ അല്‍ നസറിനു വേണ്ടി റൊണാള്‍ഡോയ്ക്ക് പുറമെ അലി അല്‍ ഹസന്‍ (25), മുഹമ്മദ് അല്‍ ഫാത്തില്‍(88) എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്. ഗോള്‍ തിരിച്ചടിക്കാന്‍ എതിരാളികള്‍ എട്ട് ഷോട്ടുകള്‍ അല്‍ നസറിന്റെ പോസ്റ്റിലേക്ക് ഉതിര്‍ത്തെങ്കിലും ടീമിന്റെ പ്രതിരോധം മികച്ചു നില്‍ക്കുകയായിരുന്നു.നിലവില്‍ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും ഉള്ളത്.