വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് പാകിസ്ഥാന്‍ ഫൈനലില്‍!

ആദ്യം ബാറ്റ് ചെയ്ത പകിസ്ഥാന്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 19.5 ഓവറില്‍178 റണ്‍സിന് ഓള്‍ ഔട്ടായി. പാക്കിസ്ഥാനു വേണ്ടി സൊഹൈല്‍ ഖാന്‍ മികച്ച ബൗളിങ് പ്രകടനം കാഴ്ചവച്ചു

author-image
Prana
New Update
west Indies & America
Listen to this article
0.75x 1x 1.5x
00:00 / 00:00

ലണ്ടന്‍: വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനെ 20 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ ലെജന്‍ഡ്‌സ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലജന്‍ഡ്‌സിന്റെ ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത പകിസ്ഥാന്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 19.5 ഓവറില്‍178 റണ്‍സിന് ഓള്‍ ഔട്ടായി. പാക്കിസ്ഥാനു വേണ്ടി സൊഹൈല്‍ ഖാന്‍ മികച്ച ബൗളിങ് പ്രകടനം കാഴ്ചവച്ചു. 3.5 ഓവറില്‍ 21 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകളാണ് സൊഹൈല്‍ സ്വന്തമാക്കിയത്. ഷോയ്ബ് മാലിക്, വഹാബ് റിയാസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
വിന്‍ഡീസിന് വേണ്ടി 24 പന്തില്‍ 36 റണ്‍സ് നേടിയ ആഷ്‌ലി നേഴ്സ് മികച്ചുനിന്നു. ഓപ്പണിങ് ഇറങ്ങിയ ഡ്വെയ്ന്‍ സ്മിത് 24 പന്തില്‍ 26 റണ്‍സ് നേടിയപ്പോള്‍ വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലിന് 21 പന്തില്‍ വെറും 22 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
ചാഡ്വിക് വാള്‍ട്ടന്‍ 19 റണ്‍സും റയാദ് എമ്രിറ്റ് 9 പന്തില്‍ നാല് സിക്സര്‍ അടക്കം 29 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവച്ചു. അവസാനം നിമിഷത്തില്‍ 322 സ്ട്രൈക്ക് റേറ്റില്‍ താരം ബാറ്റ് വീശി എങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഇതോടെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലജന്‍സില്‍ ആദ്യ ഫൈനലിസ്റ്റായി പാകിസ്ഥാന്‍ മാറിയിരിക്കുകയാണ്.
ആദ്യം ബാറ്റ് ചെയ്ത പകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് ആണ് നേടിയത്. ടീമിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് ക്യാപ്റ്റന്‍ യൂനുസ് ഖാനാണ്. 45 പന്തില്‍ ഒരു സിക്‌സും 6 ഫോറും അടക്കം 65 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. 18 പന്തില്‍ പുറത്താകാതെ 40 റണ്‍സ് നേടിയ ആമീര്‍ യാമിന്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചു. 3 സിക്‌സും രണ്ട് ഫോറുമാണ് താരം നേടിയത്. ഓപ്പണര്‍ കമ്രാന്‍ അക്മല്‍ 31 പന്തില്‍ എട്ട് ഫോര്‍ അടക്കം 46 റണ്‍സ് നേടി മികച്ച തുടക്കമാണ് നല്‍കിയത്. തന്‍വീര്‍ 17 പന്തില്‍ 33 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി. ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലില്‍ പാകിസ്ഥാന്റെ എതിരാളികളാകും