/kalakaumudi/media/media_files/2025/04/09/DW4WWAb7RbdyEtccWaES.jpg)
ചൊവ്വാഴ്ച്ച രാത്രി നടന്ന കിങ്ങ്‌സ് 11 പഞ്ചാബ് - ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് മത്സരത്തിന്റെ വിധിയും ചെന്നൈ ആരാധകരെ നിരാശരാക്കി. വീണ്ടും ഒരു തോല്‍വി കൂടി വഴങ്ങേണ്ടി വന്നതിന്റെ അമര്‍ഷവും ആരാധകര്‍ക്കിടയില്‍ പ്രകടമായിരുന്നു.
ഇന്നലെ നടന്ന മത്സരത്തിലെ നല്ല രീതിയില്‍ ഫീല്‍ഡിംഗും, കുറച്ചെങ്കിലും മികച്ചു നില്‍ക്കാന്‍ സാധിക്കുന്ന ബാറ്റിംഗ് നിരയും ഉണ്ടെന്ന കോച്ച് സ്റ്റീഫന്‍ ഫ്‌ലെമിംഗിന്റെ പ്രതീക്ഷകള്‍ ആകെ തെറ്റിപ്പോയി. വീണ്ടും ഒരു തോല്‍വി കൂടി ടീമിനു വഴങ്ങേണ്ടി വന്നതിന്റെ നിരാശയിലാണ് കോച്ചും ടീമും.
ചെന്നൈയുടെ പ്രകടനം മത്സരത്തെ ഏകപക്ഷായമായി എതിര്‍ ടീമിന് വിജയ സാധ്യത ഉയര്‍ത്തുന്ന തരത്തിലായിരുന്നു.രണ്ട് ഡ്രോപ്പ്ഡ് ക്യാച്ചുകളിലൂടെ പ്രിയാന്‍ഷ് ആര്യയ്ക്ക് വെറും 39 ബോളിലൂടെ സെഞ്ച്വറി സാധ്യമായി. ഇത് ചെന്നൈ ടീമിന് കനത്ത അടിയായിരുന്നു.
''കളിക്കളത്തില്‍ വച്ചു തന്നെ മാച്ചിലെ തോല്‍വി ഏകദേശം തീരുമാനമായിരുന്നു.ഫീല്‍ഡിംഗില്‍ വീഴ്ച്ച നല്ലേണം വന്നിരുന്നു. കളിക്കിടയില്‍ അധിക സമ്മര്‍ദ്ദം വരുന്നിടത്ത് പലരും ഇടറിപ്പോയി. നല്ലൊരു പ്രകടനത്തിലൂടെ ആര്യ ഞങ്ങളുടെ മേലുള്ള സമ്മര്‍ദ്ദം കൂട്ടി. ഞങ്ങള്‍ ഇനിയും മുന്നേറാനുണ്ട്. ആ കണ്ട പെര്‍ഫോര്‍മന്‍സിനെ കവച്ചു വയ്ക്കാന്‍ കഴിയുന്ന രീതിയില്‍ മാറാന്‍ സാധിക്കാത്തതിനാലാണ് ഇന്നലെ വിജയം ഞങ്ങളില്‍ നിന്നും അകന്നു പോയത്.'' എന്ന് സ്റ്റീഫന്‍ ഫ്‌ലെമിംഗ് പറഞ്ഞു.
'എന്നാല്‍ ഇന്നലെ കുറച്ച് നല്ല വശങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞതിനേലും നല്ല ബാറ്റിംഗ് കാഴ്ച്ച വയ്ക്കാന്‍ സാധിച്ചു എന്നത് വല്ല്യ കാര്യമാണ്. ഒരു റണ്‍ ചേസ് നടത്താന്‍ സാധിച്ചു. പക്ഷെ മാച്ചിന്റെ പകുതിയോടെ റണ്‍ റേറ്റ് ഉയര്‍ത്താന്‍ സാധിച്ചില്ല, ആ അവസ്ഥ അവസാനം വരെ നിന്നതും
വിഷമകരമായ കാര്യമായിരുന്നു.' ഫ്‌ലെമിംഗ് കൂട്ടിച്ചേര്‍ത്തു.