മുംബൈ തോറ്റത്തിന്റെ രോഷം; പാണ്ഡ്യയുടെ ഭാര്യ നടാഷക്കെതിരെ സൈബർ ആക്രമണം

സമൂഹ മാധ്യമങ്ങളിൽ മോ‍ഡലായ നടാഷ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെ കമന്റ് ബോക്സിലാണ് ആരാധകർ പാണ്ഡ്യയോടുള്ള രോക്ഷം മുഴുവൻ ആരാധകർ തീർക്കുന്നത്.

author-image
Rajesh T L
New Update
hardik

പാണ്ഡ്യ നടാഷ ഇൻസ്റ്റാഗ്രാം ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇത്തവണത്തെ ഐ പി എല്ലിൽ മോശം പ്രകടനത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഭാര്യയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണം. പുതിയ സീസണിലെ തുടക്കത്തിൽ തന്നെ പാണ്ഡ്യയ്ക്ക് പതറിയിരുന്നു . വളരെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് പാണ്ഡ്യയുടെ ഭാര്യ നടാഷ സ്റ്റാൻകോവിച്ചിനെതിരെ സമൂഹമാധ്യമത്തിൽ ഉയരുന്നത്. സമൂഹ മാധ്യമങ്ങളിൽ മോ‍ഡലായ നടാഷ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെ കമന്റ് ബോക്സിലാണ് ആരാധകർ പാണ്ഡ്യയോടുള്ള രോക്ഷം മുഴുവൻ ആരാധകർ തീർക്കുന്നത്.

വളരെ മോശമായ കമന്റുകളാണ് കമൻറു ബോക്സിൽ നിറയുന്നത്. ഐ പി എൽ സീസണിലെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോടും രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടും പാണ്ഡ്യ ടീം ആയ മുംബൈ ഇന്ത്യൻസ് തോറ്റിരുന്നു . തിങ്കളാഴ്ച രാജസ്ഥാൻ റോയൽസിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. സൈബർ അക്മത്തിനെതിരെ ഇതുവരെ നടാഷയും പാണ്ഡ്യയും പ്രതികരിച്ചിട്ടില്ല . ഐപിഎല്ലിന്റെ 2024 സീസണിന് മുന്നോടിയായാണ് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായിരുന്ന പാണ്ഡ്യ മുംബൈയിലെത്തിയത്.ആദ്യ മത്സരത്തിൽ മുൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ മോശമായി സംസാരിച്ചു എന്നതിനെ ചൊല്ലി പാണ്ഡ്യയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു . 

Hardik Pandya mumbai indians gujarat tituns natasa