d maria
ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ ഏഞ്ചല്‍ ഡി മരിയ ഒരു വര്‍ഷം കൂടി പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയില്‍ തുടരും. കോപ്പ അമേരിക്ക ഫൈനലിന് ശേഷം അര്‍ജന്റീന ദേശീയ ടീമില്‍ നിന്നു വിരമിച്ച ഡി മരിയ കുറച്ച് കാലം കൂടെ ക്ലബ് ഫുട്‌ബോള്‍ കളിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ഡി മരിയയുടെ പുതിയ കരാര്‍ ഇന്നലെ ബെന്‍ഫിക ഔദ്യോഗികമായി പ്രഖ്യാപിച്ചു.
2025 വരെ താരം പോര്‍ച്ചുഗീസ് ക്ലബില്‍ കളിക്കും. കഴിഞ്ഞ വര്‍ഷം പി.എസ്.ജിയില്‍ നിന്നാണ് താരം തന്റെ ആദ്യകാല ക്ലബ് ആയ ബെന്‍ഫിക്കയില്‍ എത്തിയത്. കഴിഞ്ഞ സീസണില്‍ ക്ലബിന് ആയി വളരെ മികച്ച പ്രകടനം ആണ് താരം നടത്തിയത്.