വലിയ പോരാട്ടം നടത്തിയതില്‍ അഭിമാനമുണ്ട്: ഡേവിഡ് മില്ലര്‍

ഈ യാത്ര ഏറെ മികച്ചതായിരുന്നു. കഴിഞ്ഞ രണ്ട് മാസം ഉയര്‍ച്ചയും താഴ്ചയും ഉണ്ടായി. ടീമിലെ എല്ലാവരും വേദനിക്കുന്നുണ്ട്. എങ്കിലും ദക്ഷിണാഫ്രിക്കന്‍ ടീം ശക്തമായി തിരിച്ചുവരുമെന്നും ഡേവിഡ് മില്ലര്‍ വ്യക്തമാക്കി.

author-image
Athira Kalarikkal
New Update
david miller

David Miller

Listen to this article
0.75x 1x 1.5x
00:00 / 00:00

കേപ്ടൗണ്‍: ടി20 ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ആദ്യമായി പ്രികരിച്ച് ഡേവിഡ് മില്ലര്‍. ഏറെ വിഷമമുണ്ടെങ്കിലും വലിയ പോരാട്ടത്തിന്റെ ഭാഗമായതില്‍ അഭിമാനമുണ്ട്. ഒരുപാട് വര്‍ഷം കിരീടനത്തിനായി പരിശ്രമിച്ചെങ്കിലും വിജയം നേടാനാവത്തതിന്റെ വിഷമത്തിലാണ് ഡേവിഡ് മില്ലറും മറ്റ് താരങ്ങളും. 

ഈ യാത്ര ഏറെ മികച്ചതായിരുന്നു. കഴിഞ്ഞ രണ്ട് മാസം ഉയര്‍ച്ചയും താഴ്ചയും ഉണ്ടായി. ടീമിലെ എല്ലാവരും വേദനിക്കുന്നുണ്ട്. എങ്കിലും ദക്ഷിണാഫ്രിക്കന്‍ ടീം ശക്തമായി തിരിച്ചുവരുമെന്നും ഡേവിഡ് മില്ലര്‍ വ്യക്തമാക്കി.

ഇന്ത്യയ്ക്കെതിരായ ലോകകപ്പ് ഫൈനലില്‍ ഡേവിഡ് മില്ലറിന്റെ വിക്കറ്റാണ് നിര്‍ണായകമായത്. എന്നാല്‍ ഏഴ് റണ്‍സ് അകലെ ദക്ഷിണാഫ്രിക്കന്‍ സംഘം ഇന്ത്യന്‍ ടീമിനോട് അടിയറവുപറയുകയായിരുന്നു.

ICC Men’s T20 World Cup David Miller