ഡേവിഡ് മില്ലറിന് ഐസിസിയുടെ താക്കീത്

താരത്തിന് ഒരുഡീമെറ്റ് പോയിന്റ് ലഭിക്കുകയും ചെയ്തു.  ഇംഗ്ലണ്ടിനെതിരായ മത്സരത്തിന്റെ 19-ാം ഓവറിലാണ് താരം നിയമ ലംഘനം ചെയ്തത്. 

author-image
Athira Kalarikkal
Updated On
New Update
David Mill;er

David Miller reprimanded for Code of Conduct breach

Listen to this article
0.75x 1x 1.5x
00:00 / 00:00

ആന്റിഗ്വ: ട്വന്റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറിന് നിയമലംഘനത്തിന് ഐസിസിയുടെ താക്കീത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ അമ്പയറുടെ തീരുമാനത്തെ എതിര്‍ത്തതിന് പിന്നാലെയാണ് നടപടി. ഇതോടെ താരത്തിന് ഒരുഡീമെറ്റ് പോയിന്റ് ലഭിക്കുകയും ചെയ്തു.  ഇംഗ്ലണ്ടിനെതിരായ മത്സരത്തിന്റെ 19-ാം ഓവറിലാണ് താരം നിയമ ലംഘനം ചെയ്തത്. 

സാം കുറാന്‍ എറിഞ്ഞ പന്ത് മില്ലറുടെ അരക്കെട്ടിന് നേരെ വന്നു. പിന്നാലെ നോ ബോള്‍ വിളിക്കണമെന്ന് മില്ലര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നോ ബോള്‍ അല്ലെന്നായിരുന്നു അമ്പയറുടെ തീരുമാനം. ഇതോടെയാണ് തീരുമാനത്തിനെതിരെ മില്ലര്‍ രംഗത്തുവന്നത്. തീരുമാനത്തോട് വിയോജിച്ച താരത്തിന്റെ നടപടിക്കെതിരെയാണ് ഐസിസിയുടെ താക്കീത്.

 

David Miller south africa ICC T20 World Cup