ഓസീസ് തോല്‍വിക്ക് പിന്നാലെ ഡേവിഡ് വാര്‍ണര്‍ വിരമിച്ചു

അടുത്ത വര്‍ഷം നടക്കുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് വാര്‍ണര്‍ മുന്‍പ് പ്രതികരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെയാണ് വാര്‍ണര്‍ അവസാനമായി ഏകദിനത്തില്‍ കളിക്കാനിറങ്ങിയത്.

author-image
Athira Kalarikkal
Updated On
New Update
David Warner

David Warner hung up his boots in international cricket

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയ സെമി ഫൈനലിലെത്താതെ പുറത്തായിരുന്നു. ഇന്ത്യയ്‌ക്കെതിരായ സൂപ്പര്‍ 8 പോരാട്ടമാണ് താരത്തിന്റെ കരിയറിലെ അവസാന രാജ്യാന്തര മത്സരം. ട്വന്റി20 ലോകകപ്പിനു ശേഷം രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുമെന്നു വാര്‍ണര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. 

അടുത്ത വര്‍ഷം നടക്കുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് വാര്‍ണര്‍ മുന്‍പ് പ്രതികരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെയാണ് വാര്‍ണര്‍ അവസാനമായി ഏകദിനത്തില്‍ കളിക്കാനിറങ്ങിയത്. ഈ വര്‍ഷം പാക്കിസ്ഥാനെതിരെ ടെസ്റ്റു മത്സരവും കളിച്ചിരുന്നു. 2015, 2023 വര്‍ഷങ്ങളില്‍ ഏകദിന ലോകകപ്പും 2021 ല്‍ ട്വന്റി20 ലോകകപ്പും നേടിയ ടീമുകളില്‍ താരം കളിച്ചിട്ടുണ്ട്.

2021 ലെ ട്വന്റി20 ലോകകപ്പില്‍ ടൂര്‍ണമെന്റിലെ താരവും വാര്‍ണറായിരുന്നു. ഓസ്‌ട്രേലിയയ്ക്കായി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്. 2009 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്വന്റി20യിലാണ് വാര്‍ണര്‍ ഓസ്‌ട്രേലിയയ്ക്കായി അരങ്ങേറിയത്. ഏകദിനത്തില്‍ 161 മത്സരങ്ങളില്‍നിന്ന് 6932 റണ്‍സും, ട്വന്റി20യില്‍ 110 മത്സരങ്ങളില്‍നിന്ന് 3277 റണ്‍സും വാര്‍ണര്‍ അടിച്ചെടുത്തു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ വാര്‍ണര്‍ ഇനിയും കളിച്ചേക്കും.

 

australia david warner retirement