/kalakaumudi/media/media_files/2025/07/31/lora-2025-07-31-20-42-40.jpg)
പെഷവാര്‍ (പാകിസ്താന്‍):ജര്‍മനിയുടെ വിന്റര്‍ ഒളിമ്പിക്സ് ബയാത്ലണ്‍ സ്വര്‍ണ ജേത്രി ലോറ ഡാല്‍മിയര്‍ (31) മലകയറ്റത്തിനിടെ അപകടത്തില്‍ മരിച്ചു. വടക്കന്‍ പാകിസ്താനിലെ കാരക്കോണം മലനിരകളില്‍പ്പെട്ട ലൈല പീക്ക് കയറുന്നതിനിടെ തിങ്കളാഴ്ച പാറയിടിഞ്ഞാണ് അപകടമുണ്ടായത്.
പരിക്കേറ്റ് സമുദ്രനിരപ്പില്‍നിന്ന് 5700 മീറ്റര്‍ ഉയരത്തിലുള്ള പര്‍വതത്തില്‍ കുടുങ്ങിയ ലോറയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പ്രതികൂല കാലാവസ്ഥകാരണം വിജയംകണ്ടില്ല. ബുധനാഴ്ചയാണ് മരണം സ്ഥിരീകരിച്ചത്. മൃതശരീരം അടുത്തുള്ള പട്ടണമായ സ്‌കാര്‍ഡുവില്‍ എത്തിച്ചതായി ഗില്‍ജിത് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ക്രോസ് കണ്‍ട്രി സ്‌കീയിങ്ങും റൈഫിള്‍ ഷൂട്ടിങ്ങും ചേര്‍ന്ന വിന്റര്‍ സ്പോര്‍ട്സ് ഇനമായ ബയാത്ലണ്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ ഏഴു സ്വര്‍ണംനേടിയ താരമാണ് ലോറ. 2018 വിന്റര്‍ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ ജര്‍മന്‍ താരം തൊട്ടടുത്തവര്‍ഷം വിരമിച്ചു.