13 റണ്‍സിന്റെ തോല്‍വി; ഇന്ത്യയെ അട്ടിമറിച്ച് സിംബാബ്‌വെ

13 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു. ഇന്ത്യന്‍ മറുപടി 19.5 ഓവറില്‍ 102 റണ്‍സില്‍ അവസാനിച്ചു.ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 

author-image
Prana
New Update
india-vs-zimbabwe
Listen to this article
0.75x 1x 1.5x
00:00 / 00:00

സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ട്വന്റി 20യില്‍ കനത്ത പരാജയം ഏറ്റുവാങ്ങി ഇന്ത്യ. 13 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു. ഇന്ത്യന്‍ മറുപടി 19.5 ഓവറില്‍ 102 റണ്‍സില്‍ അവസാനിച്ചു.ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 29 റണ്‍സുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ ക്ലൈവ് മഡാണ്ടേയാണ് ടോപ് സ്‌കോറര്‍. ഡിയോണ്‍ മയേഴ്‌സ് 23 റണ്‍സും ബ്രയാന്‍ ബെന്നറ്റ് 22 റണ്‍സുമെടുത്തു. വെസ്ലി മധേവേരെ 21 റണ്‍സുമെടുത്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 31 റണ്‍സെടുത്തത് മാത്രമാണ് ആശ്വാസം. മുന്‍നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. ഒമ്പതാമനായി ക്രീസിലെത്തിയ ആവേശ് ഖാന്‍ 16 റണ്‍സ് നേടി.