ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ താരം ലെസ്‌കോവിചും പോയി

ലെസ്‌കോവിച് വുകമാനോവിച് വന്നത് മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന സെന്റര്‍ ബാക്കായിരുന്നു. പരിക്ക് ആണ് ലെസ്‌കോവിച് ഈ സീസണില്‍ സ്ഥിരമായി ടീമില്‍ ഇല്ലാതിരിക്കാനുള്ള പ്രധാന കാരണം.

author-image
Athira Kalarikkal
Updated On
New Update
leskovic

Marko Leskovic

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന വിദേശ താരങ്ങളില്‍ ഒന്നായ ലെസ്‌കോവിചും ക്ലബ് വിട്ടു. താരം ക്ലബ് വിട്ടതായി ഇന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ ക്ലബ് അറിയിച്ചു. ഈ സീസണ്‍ അവസാനത്തോടെ കരാര്‍ അവസാനിക്കുന്ന ലെസ്‌കോവിചിന്റെ കരാര്‍ പുതുക്കേണ്ട എന്നാണ് ബ്ലാസ്റ്റേഴ്‌സ് തീരുമാനം. ലെസ്‌കോ നിരന്തരം പരിക്കിനാല്‍ വലയുന്നതിലായിരിക്കാം ബ്ലാസ്‌റ്റേഴ്‌സ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. 

ലെസ്‌കോവിച് വുകമാനോവിച് വന്നത് മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന സെന്റര്‍ ബാക്കായിരുന്നു. പരിക്ക് ആണ് ലെസ്‌കോവിച് ഈ സീസണില്‍ സ്ഥിരമായി ടീമില്‍ ഇല്ലാതിരിക്കാനുള്ള പ്രധാന കാരണം. ഐ എസ് എല്ലില്‍ ബ്ലാസ്റ്റേഴ്‌സിനായി 48 മത്സരങ്ങള്‍ ലെസ്‌കോവിച് കളിച്ചിട്ടുണ്ട്. ഒരു ഗോളും നേടിയിട്ടുണ്ട്.

 

Kerala Blasters football Marko Leskovic