കോര്‍ട്ടില്‍ പക്ഷി കാഷ്ഠം,  വൃത്തിയില്ലായ്മ;  ഇന്ത്യയില്‍ സൗകര്യങ്ങളില്‍  തൃപ്തയല്ലെന്ന് മിയ ബ്ലിച്‌ഫെറ്റ്

ഇന്ത്യയില്‍ ബാഡ്മിന്റന്‍ മത്സരത്തിനെത്തിയപ്പോഴുള്ള മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നടിച്ച് ഡെന്‍മാര്‍ക്ക് താരം മിയ ബ്ലിച്‌ഫെറ്റ്.

author-image
Athira Kalarikkal
New Update
denmark

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ബാഡ്മിന്റന്‍ മത്സരത്തിനെത്തിയപ്പോഴുള്ള മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നടിച്ച് ഡെന്‍മാര്‍ക്ക് താരം മിയ ബ്ലിച്‌ഫെറ്റ്. ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ 750 ബാഡ്മിന്റന്‍ മത്സരങ്ങള്‍ക്കു വേണ്ടി ഡല്‍ഹിയിലെത്തിയ താരത്തിന് വയറുവേദന ഉണ്ടായതായാണു പരാതി. പരിശീലനത്തിനായി ലഭിച്ച കോര്‍ട്ടുകള്‍ പക്ഷികളുടെ കാഷ്ഠം നിറഞ്ഞതും വൃത്തിയില്ലാത്തതുമായിരുനെന്നു മിയ ഇന്‍സ്റ്റഗ്രാമില്‍ തുറന്നടിച്ചു. രാജ്യ തലസ്ഥാനത്തെ സാഹചര്യങ്ങള്‍ അനാരോഗ്യകരവും അംഗീകരിക്കാന്‍ സാധിക്കാത്തതുമാണെന്നാണ് അവരുടെ പ്രതികരണം. ലോക 23-ാം നമ്പര്‍ താരമായ മിയ, രണ്ടാം റൗണ്ടില്‍ ചൈനയുടെ വാങ് ഷി യിയോട് 2113, 1621, 821 എന്ന സ്‌കോറിന് തോറ്റാണു പുറത്തായത്. ആഴ്ചകളെടുത്തുള്ള തയാറെടുപ്പാണ് ഇന്ത്യയിലെ മോശം സൗകര്യങ്ങള്‍ കാരണം പാഴായിപ്പോയതെന്ന് മിയ ബ്ലിച്‌ഫെറ്റ് പറഞ്ഞു.''പുകമഞ്ഞില്‍ പരിശീലിക്കണമെന്നും കളിക്കണമെന്നും പറയുന്നതു ശരിയല്ല. കോര്‍ട്ടില്‍ നിറയെ പക്ഷികളുടെ കാഷ്ഠമായിരുന്നു. എല്ലായിടത്തും വൃത്തികേടുകള്‍ മാത്രം. രണ്ടാം റൗണ്ടിലെത്തിയെങ്കിലും, ഇന്ത്യയിലെ സൗകര്യങ്ങളില്‍ എനിക്ക് ഒട്ടും തൃപ്തിയില്ല. '' മിയ വ്യക്തമാക്കി.

 

india badminton