വിജയ് ഹസാരെ ട്രോഫിയില്‍ ബറോഡയ്‌ക്കെതിരെ 404 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 341ല്‍ വീണു. ബറോഡയ്ക്ക് 62 റണ്‍സ് ജയം. ബറോഡയുടെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ സധൈര്യം ബാറ്റ് വീശിയ കേരളത്തിന് വേണ്ടി മുഹമ്മദ് അസറുദ്ധീന്‍ അതിവേഗ സെഞ്ച്വറിയുമായി കളം വാണു. രോഹന്‍ കുന്നുമ്മല്‍, അഹമ്മദ് ഇമ്രാന്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. 58 പന്തില്‍ ഏഴ് സിക്‌സറുകളും എട്ട് ഫോറുകളുമടക്കം 104 റണ്‍സ് ആണ് അസ്‌റുദ്ധീന്‍ നേടിയത്. 52 പന്തില്‍ ഇമ്രാന്‍ 51 റണ്‍സ് നേടിയപ്പോള്‍ രോഹന്‍ കുന്നുമ്മല്‍ 50 പന്തില്‍ 65 റണ്‍സ് നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബറോഡ നിനദ് അശ്വിന്‍കുമാറിന്റെ (99 പന്തില്‍ 136) സെഞ്ചുറിക്കരുത്തില്‍ 403 റണ്‍സാണ് അടിച്ചെടുത്തത്.
അശ്വിന്‍കുമാറിന് പുറമെ പാര്‍ത്ഥ് കോലി (87 പന്തില്‍ 72), ക്രൂനല്‍ പാണ്ഡ്യ (51 പന്തില്‍ പുറത്താവാതെ 80), വിഷ്ണു സോളങ്കി(25 പന്തില്‍ 46), ബാനു പാനിയ(15 പന്തില്‍ 37) എന്നിവരുടെ ഇന്നിംഗ്‌സും ബറോഡയ്ക്ക് ഗുണം ചെയ്തു. ഷറഫുദ്ദീന്‍ കേരളത്തിന് വേണ്ടി രണ്ട് വിക്കറ്റെടുത്തു. ബറോഡയ്ക്കു വേണ്ടി ആകാശ് സിങ് മൂന്നും രാജ് ലിംബാനി, നിനദ് രത് വാ, ക്രൂനാല്‍ പാണ്ട്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
നാനൂറ് കടന്നിട്ടും ബറോഡയെ വിറപ്പിച്ച് അസറുദ്ധീന്‍
ബറോഡയുടെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ സധൈര്യം ബാറ്റ് വീശിയ കേരളത്തിന് വേണ്ടി മുഹമ്മദ് അസറുദ്ധീന്‍ അതിവേഗ സെഞ്ച്വറിയുമായി കളം വാണു. രോഹന്‍ കുന്നുമ്മല്‍, അഹമ്മദ് ഇമ്രാന്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.
New Update