ധോണിക്ക് പ്രായമാവുകയാണ് മികച്ച പ്രകടനം നടത്താനാകുന്നില്ലെങ്കില്‍ പുറത്തുപോകണം

പ്രായമാവുകയാണ് , ഇനി അദ്ദേഹത്തില്‍നിന്ന് ഒരുപാടൊന്നും പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല. അതേ സമയം പന്തുകള്‍ നഷ്ടമാക്കിക്കളയുന്നതും അംഗീകരിക്കാനാവില്ല. ടീമിനായി നന്നായി കളിക്കുന്നില്ലെങ്കില്‍ വഴിമാറിക്കൊടുക്കുകയാണ് വേണ്ടത്.

author-image
Sneha SB
New Update
DHONI

ഡല്‍ഹി : എപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംങ്‌സിന്റെ ആവശ്യകതക്കനുസരിച്ച് പ്രവര്‍ത്തിക്കാനാകുന്നില്ലെങ്കില്‍ ധോണി പുറത്ത് പോകണമെന്ന് മുന്‍ ഇന്ത്യന്‍ ക്രികറ്റ് താരം കെ ശ്രീകാന്ത് . തന്റെ യൂട്യൂബില്‍ പങ്കുവച്ച വീഡിയോയിലാണ് കെ ശ്രീകാന്ത് ഇക്കാര്യം പങ്കുവച്ചത്.റിതുരാജ് ഗെയ്ക്വാദിന് പരിക്കേറ്റതോടെയാണ് സീസണില്‍ വീണ്ടും ചെന്നൈ സൂപ്പര്‍ കിംങ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്.എന്നാല്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കാത്ത ടീം പ്ലേ ഓഫിലേക്കെത്താതെ പുറത്താവുകയാ
യിരുന്നു. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ എട്ടാമനായി എത്തിയ ധോണി 17 പന്തില്‍ 16 റണ്‍സ് എടുത്ത് പുറത്തായത് വിമര്‍ശനങ്ങള്‍ക്കിടയാക്കി.17 ഓവറില്‍ 170 റണ്‍സിലെത്തിയ ചെന്നൈക്ക് അവസാന മൂന്നോവറില്‍ 17 റണ്‍സ് മാത്രമാണ് നേടാനായത്.ഇതിന് പിന്നാലെയാണ് കളിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കളിമതിയാക്കാന്‍ ശ്രീകാന്ത് പറഞ്ഞത്

'   ധോണിക്ക് പായമാവുകയാണ് , ഇനി അദ്ദേഹത്തില്‍നിന്ന് ഒരുപാടൊന്നും പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല.   അതേ സമയം പന്തുകള്‍ നഷ്ടമാക്കിക്കളയുന്നതും അംഗീകരിക്കാനാവില്ല. ടീമിനായി നന്നായി കളിക്കുന്നില്ലെങ്കില്‍ വഴിമാറിക്കൊടുക്കുകയാണ് വേണ്ടത്. പക്ഷെ ആ തീരുമാനം എടുക്കേണ്ടത് ധോണിതന്നെയാണ് . എല്ലാ ബഹുമാനത്തോടെയും പറയട്ടെ ധോണിയുടെ റിഫ്‌ലക്‌സുകള്‍ കുറഞ്ഞു.കാല്‍ മുട്ടിലേറ്റ പരിക്കിന് ശേഷം അദ്ദഹത്തിന്റെ റിഫ്‌ലക്‌സും ശരീരക്ഷമതയും കുറഞ്ഞു .സ്പിന്നര്‍മാര്‍ക്കെതിരെ തന്റെ സ്വതസിദ്ധമായ കളി പുറത്തെടുക്കാന്‍ കഴിയില്ലെന്നും ശ്രീകാന്ത് പറഞ്ഞു'.

chennai super kings dhoni ipl