ഐപില്ലില്‍ 251 സിക്‌സറുകള്‍;  പുതിയ നാഴികകല്ല് പിന്നിട്ട് ധോണി

ഐപിഎല്‍ മത്സരത്തിലെ 228-ാം ഇന്നിംഗിങ്‌സിലാണ് പുതിയ നാഴികകല്ല് താരം പിന്നിട്ടത്. ഐപിഎല്ലില്‍ 250 സിക്സറുകള്‍ തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരമായും ധോണി മാറി.

author-image
Athira Kalarikkal
Updated On
New Update
ms dhoni.

M.S Dhoni

Listen to this article
0.75x1x1.5x
00:00/ 00:00

ഇന്നലെ ഐപിഎല്ലില്‍ ഗുജറാത്തിനെതിരെ 26 റണ്‍സും നേടി പുറത്താകാതെ നിന്ന ധോണി മൂന്ന് സിക്‌സറുകള്‍ കൂടി കാറ്റില്‍ പറത്തിയതോടെ ഐപിഎല്ലില്‍ ധോണിയുടെ ആകെ സിക്‌സറുകളുടെ എണ്ണം 251 ആയി. ഇതോടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ എബി ഡിവില്ലിയേഴ്‌സ് നേടിയെടുത്ത റെക്കോര്‍ഡിനൊപ്പം ധോണി എത്തി.

ഐപിഎല്‍ മത്സരത്തിലെ 228-ാം ഇന്നിംഗിങ്‌സിലാണ് പുതിയ നാഴികകല്ല് താരം പിന്നിട്ടത്. ഐപിഎല്ലില്‍ 250 സിക്സറുകള്‍ തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരമായും ധോണി മാറി. ഇനി ഐപിഎല്ലില്‍ ധോണിയ്ക്ക് മുന്നിലുള്ളത് 276 സിക്സറുകള്‍ നേടിയ രോഹിത് ശര്‍മ്മയും 241 ഇന്നിംഗ്സുകളില്‍ നിന്ന് 264 സിക്സറുകള്‍ നേടിയ വിരാട് കോഹ്ലിയും മാത്രമാണ്. 


ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ ബാറ്റര്‍മാര്‍

* ക്രിസ് ഗെയ്ല്‍  357 സിക്‌സറുകള്‍

* രോഹിത് ശര്‍മ്മ  276 സിക്‌സറുകള്‍

* വിരാട് കോഹ്ലി  264 സിക്സറുകള്‍

* എബി ഡിവില്ലിയേഴ്‌സ്  251 സിക്‌സറുകള്‍

* എംഎസ് ധോണി  251 സിക്‌സറുകള്‍

* ഡേവിഡ് വാര്‍ണര്‍  236 സിക്‌സറുകള്‍

ipl2024 csk ms dhoni