/kalakaumudi/media/media_files/2025/09/12/nader-2025-09-12-17-03-22.jpg)
ന്യൂയോര്‍ക്ക്: സ്പോര്‍ട്സ് ഇല്ലസ്ട്രേറ്റഡ് സ്വിംസ്യൂട്ട് മോഡല്‍ ബ്രൂക്സ് നാദറെക്കുറിച്ചുണ്ണ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്തുവന്നു. കഴിഞ്ഞ യുഎസ് ഒപ്പണിനിടെ അവര്‍ രണ്ട് താരങ്ങളുമായി ഡേറ്റിംഗിലായിരുന്നുവെന്നാണ് വാര്‍ത്ത. പേജ് സിക്‌സ് റേഡിയോയിലാണ് സിന്നറുമായുള്ള ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള വാര്‍ത്ത ആദ്യം പുറത്തുവന്നത്.
യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ കാര്‍ലോസ് അല്‍കറാസും റണ്ണറപ്പ് യാനിക് സിന്നറും തമ്മില്‍ നാദര്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുള്‍. അവളുടെ സഹോദരിയുടെ വെളിപ്പെടുത്തലുകളും ചില പ്രതികരണങ്ങളും ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി. വാര്‍ത്തയെ പിന്തുണച്ച് നാദര്‍ രംഗത്തുവന്നതോടെ വാര്‍ത്ത ശരിയാണെന്ന പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പലപ്പോഴും പല താരങ്ങളുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്താറുള്ള നാദര്‍ വിവാദങ്ങളിലും അകപ്പെടാറുണ്ട്.
ഒരേസമയം രണ്ടുതാരങ്ങളുമായി ഡേറ്റിംഗിലേര്‍പ്പെട്ടുവെന്ന വെളിപ്പെടുത്തല്‍ ടെന്നീസിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഓഫ്-കോര്‍ട്ട് കഥാസന്ദര്‍ഭങ്ങളിലൊന്നായി മാറി. എന്നാല്‍ സംഭവം വെളിപ്പെടുത്തിയതിന്റെ പേരില്‍ സഹോദരിയെ നാദര്‍ കുറ്റപ്പെടുത്തുന്നുണ്ട്. കായിക ലോകത്തിലെ പുരുഷന്മാര്‍ പലപ്പോഴും ഒന്നിലധികം സ്ത്രീകളുമായി ഡേറ്റിംഗിലാവുന്നത് ചര്‍ച്ച ചെയ്യപ്പെടാറുണ്ടെങ്കിലും നാദറിന്റെ ചരിത്രം ചികഞ്ഞ് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്.
വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിനായി എത്തിയ നാദറിന് അപ്രതീക്ഷിതമായി ആര്‍ത്തവമുണ്ടായതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബ്രൂക്‌സ് ധരിച്ചിരുന്ന വെള്ള സ്‌കേര്‍ട്ടില്‍ രക്തക്കറ ദൃശ്യമായി. എന്നാല്‍, ബ്രൂക്‌സിന് അതില്‍ നാണക്കേടൊന്നും തോന്നിയില്ല. അത് മറച്ചു വയ്ക്കാന്‍ തയാറായില്ല
നാദര്‍ തന്നെ ഈ വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെ്തു. വിംബിള്‍ടണില്‍ തിളങ്ങാനെത്തി. 'ആര്‍ത്തവം ആരംഭിച്ചു എന്ന കുറിപ്പോടെയാണ് നാദര്‍ വിഡിയോ പങ്കുവച്ചത്. വിഡിയോയില്‍ വസ്ത്രത്തില്‍ രക്തക്കറ കാണാം. നാദര്‍ വിഡിയോ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചു.
കറുപ്പ് ഷര്‍ട്ടും ഓഫ് വൈറ്റ് സ്‌കേര്‍ട്ടുമായിരുന്നു നാദറിന്റെ ഔട്ട്ഫിറ്റ്. വിഡിയോയ്ക്കു താഴെ ബ്രൂക്‌സിനെ പിന്തുണച്ച് നിരവധി കമന്റുകളും എത്തി. 'ബ്രൂക്‌സിനെ സല്യൂട്ട് ചെയ്യുന്നു.' എന്നാണ് വിഡിയോയ്ക്കു താഴെ ചിലര്‍ കമന്റ് ചെയ്തത്. 'ആര്‍ത്തവ സമയത്ത് വസ്ത്രത്തിനു പിറകില്‍ രക്തക്കറയുണ്ടോ എന്ന് പലതവണ പരിശോധിക്കാറുണ്ട്. ഈ വിഡിയോ ഒരു പ്രചോദനമാണ്.' എന്നും ചിലര്‍ കമന്റ് ചെയ്തിരുന്നു.