ബ്ലാസ്‌റ്റേഴ്‌സ് താരം ദിമിത്രിയോസ് ക്ലബ് വിട്ടു

ബ്ലാസ്‌റ്റേഴ്‌സ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ വലയിലെത്തിച്ച താരമാണ് ദിമിത്രിയോസ്. 2022ല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിലെത്തിയ താരം 44 ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നേടിയത്.

author-image
Athira Kalarikkal
New Update
dimi

Dimitris Diamantakos

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സ്ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് ക്ലബ്ബ് വിട്ടു. താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ സ്ഥിതീകരിക്കുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സില്‍ ദിമിത്രിയോസിന്റെ രണ്ട് വര്‍ഷത്തെ സേവനമാണ് അവസാനിപ്പിക്കുന്നത്. ക്ലബ് വിടുന്നതിനോടൊപ്പം തന്റെ ആരാധകരോട് നന്ദിയും അറിയിച്ചു.

ദിമിത്രിയോസ് ക്ലബ് വിടുന്നത് ടീമിന് തീരാ നഷ്ടം ആയിരിക്കും. ബ്ലാസ്‌റ്റേഴ്‌സ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ വലയിലെത്തിച്ച താരമാണ് ദിമിത്രിയോസ്. 2022ല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിലെത്തിയ താരം 44 ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നേടിയത്. ഐഎസ്എല്ലില്‍ കഴിഞ്ഞ സീസണിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവുമായിരുന്നു.

Kerala Blasters dimitrios Greek Striker