വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ദിനേശ് കാര്‍ത്തിക്

ദക്ഷിണാഫ്രിക്കന്‍ ട20 ലീഗിന്റെ ബ്രാന്‍ഡ് അംബാസഡറായതിന് പിന്നാലെയാണ് പാള്‍ റോയല്‍സിനായി കളിക്കാന്‍ കാര്‍ത്തിക് കരാറൊപ്പിട്ടത് എന്നതാണ് ശ്രദ്ധേയം. 

author-image
Athira Kalarikkal
New Update
dinesh k

Dinesh Karthik

Listen to this article
0.75x1x1.5x
00:00/ 00:00

ജൊഹാനസ്ബര്‍ഗ് : വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. കഴിഞ്ഞ ഐപിഎല്‍ സീസണൊടുവില്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച കമന്ററിയില്‍ തുടര്‍ന്ന കാര്‍ത്തിക് വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗീല്‍ കളിക്കാന്‍ തീരുമാനിച്ചു. അടുത്ത ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ പാള്‍ റോയല്‍സിനായി കളിക്കാനാണ് കാര്‍ത്തിക് കരാര്‍ ഒപ്പിട്ടത്. ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കാര്‍ത്തിക്.

 ദക്ഷിണാഫ്രിക്കന്‍ ട20 ലീഗിന്റെ ബ്രാന്‍ഡ് അംബാസഡറായതിന് പിന്നാലെയാണ് പാള്‍ റോയല്‍സിനായി കളിക്കാന്‍ കാര്‍ത്തിക് കരാറൊപ്പിട്ടത് എന്നതാണ് ശ്രദ്ധേയം. 

india dinesh karthik