/kalakaumudi/media/media_files/2025/07/03/jota-2025-07-03-18-26-27.jpg)
jota
മാഡ്രിഡ്:പോര്‍ച്ചുഗീസ് താരം തിയാഗോ ജോട്ട കാര്‍ അപകടത്തില്‍ മരിച്ചതിന്റെ ഞെട്ടലിലാണ് ഫുട്‌ബോള്‍ ലോകം. വിവാഹിതനായി രണ്ടാഴ്ച മാത്രം പിന്നിടുമ്പോഴാണ് സ്‌പെയിനിലുണ്ടായ കാര്‍ അപകടത്തില്‍ 28കാരനായ ജോട്ട കൊല്ലപ്പെടുന്നത്. സഹോദരന്‍ ആന്ദ്രെ സില്‍വക്കൊപ്പം(26)ക്കൊപ്പം സഞ്ചരിക്കുമ്പോഴാണ് ജോട്ട സഞ്ചരിച്ച ലംബോര്‍ഗിനി കാര്‍ അപകടത്തില്‍ മറിഞ്ഞ് തീപിടിച്ചത്.
മറ്റൊരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കവെ ടയര്‍ പൊട്ടി നിയന്ത്രണം തെറ്റി മറിഞ്ഞ കാര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തീപീടിച്ച് പൂര്‍ണമായും കത്തിയമരുകയായിരുന്നു. വ്യഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. അപകടം നടന്ന സ്ഥലത്ത് കുറച്ച് ചാരവും കാറിന്റെ ഏതാനും ലോഹഭാഗങ്ങളും മാത്രമാണ് അവശേഷിക്കുന്നത്.
കഴിഞ്ഞ മാസം 22നായിരുന്നു ദീര്‍ഘകാല സുഹൃത്തായ കാര്‍ഡോസോയെ ജോട്ട വിവാഹം കഴിച്ചത്. ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട്.