വാഹനം അമിതവേഗതയില്‍; ഡ്രൈവര്‍ ജോട്ടയെന്ന് പോലീസ്

ജോട്ട സഞ്ചരിച്ച വാഹനം അമിതവേഗതയിലാണെന്നാണ് സമോറ ട്രാഫിക് പൊലീസ് അറിയിക്കുന്നത്.

author-image
Jayakrishnan R
New Update
jota

jota



 

സമോറ: കാര്‍ അപകടത്തില്‍ പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ഡിയാഗോ ജോട്ട മരിച്ചുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. സ്പെയിനിലെ സമോറ നഗരത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ ജോട്ടയ്ക്കും ഒപ്പം സഞ്ചരിച്ചിരുന്ന സഹോദരന്‍ ആന്‍ഡ്രെ സില്‍വയ്ക്കും ജീവന്‍ നഷ്ടപ്പെട്ടു. വിവാഹം കഴിഞ്ഞ് 10 ദിവസം മാത്രം കഴിയുമ്പോഴാണ് താരത്തിന് ദാരുണാന്ത്യം സംഭവിക്കുന്നത്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് പൊലീസ്.

ജോട്ട സഞ്ചരിച്ച വാഹനം അമിതവേഗതയിലാണെന്നാണ് സമോറ ട്രാഫിക് പൊലീസ് അറിയിക്കുന്നത്. അപകടത്തില്‍പ്പെട്ട ലംബോര്‍ഗിനിയുടെ ടയറില്‍ നിന്നുള്ള അടയാളങ്ങള്‍ പരിശോധിച്ച ശേഷമാണ് പൊലീസ്  ഇക്കാര്യം അറിയിച്ചത്. അപകടത്തില്‍പ്പെട്ട വാഹനം ഓടിച്ചത് ഡിയാഗോ ജോട്ടയാണെന്നാണ് പരിശോധനകളില്‍ നിന്ന് മനസിലാകുന്നതെന്നും പൊലീസ് പറഞ്ഞു. 100 മീറ്ററോളം റോഡില്‍ ടയറിന്റെ അടയാളങ്ങളുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

ജോട്ടയും സഹോദരന്‍ അഡ്രിയാനും സഞ്ചരിച്ചിരുന്ന ലംബോര്‍ഗിനിയാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. കാര്‍ റോഡില്‍ നിന്ന് തെന്നിമാറുകയും ടയര്‍ പൊട്ടുകയും ചെയ്തു. പിന്നാലെ വാഹനം മറിഞ്ഞ് തീപ്പിടിക്കുകയായിരുന്നു. സമോറയില്‍ എ 52 ഹൈവേയിലാണ് അപകടം നടക്കുന്നത്. അപകടത്തിന് പിന്നാലെ അഗ്‌നി രക്ഷാസേനയും എമര്‍ജന്‍സി മെഡിക്കല്‍ യൂണിറ്റും സ്ഥലത്ത് ഇരച്ചെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

death sports