ദിവ്യ ദേശ്മുഖിന് സമ്മാനമായി മൂന്ന് കോടി രൂപ

അതേസമയം, ചെസ് ലോകകപ്പ് വിജയിയായപ്പോള്‍ ദിവ്യയ്ക്ക് ലഭിച്ചത് 50,000 യുഎസ് ഡോളര്‍ (44 ലക്ഷത്തോളം രൂപ) ആയിരുന്നു. ഇതിന്റെ ആറിരട്ടിയോളം രൂപയാണ് ഇപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സമ്മാനമായി നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധേയം.

author-image
Jayakrishnan R
New Update
divya

നാഗ്പുര്‍: വനിതാ ചെസ് ലോകകപ്പ് കിരീടം ആദ്യമായി ഇന്ത്യയിലെത്തിച്ച ദിവ്യ ദേശ്മുഖിന് 3 കോടി രൂപ സമ്മാനിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര റഫഡ്‌നാവിസ്. നാഗ്പൂര്‍ സ്വദേശിയായ ദിവ്യയ്ക്ക് സ്വന്തം നാട്ടില്‍ ഒരുക്കിയ അനുമോദനച്ചടങ്ങിലാണ് 3 കോടി രൂപയുടെ ചെക്ക് കൈമാറിയത്. ജോര്‍ജിയയിലെ ബാതുമിയില്‍ നടന്ന വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയെ തോല്‍പ്പിച്ചാണ് ദിവ്യ കിരീടം ചൂടിയത്.

അതേസമയം, ചെസ് ലോകകപ്പ് വിജയിയായപ്പോള്‍ ദിവ്യയ്ക്ക് ലഭിച്ചത് 50,000 യുഎസ് ഡോളര്‍ (44 ലക്ഷത്തോളം രൂപ) ആയിരുന്നു. ഇതിന്റെ ആറിരട്ടിയോളം രൂപയാണ് ഇപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സമ്മാനമായി നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധേയം. അതിനിടെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഭൂഷണ്‍ ഗവായ് നാഗ്പുരില്‍വച്ച് ദിവ്യയെ നേരില്‍ക്കണ്ട് കിരീടവിജയത്തില്‍ അഭിനന്ദനം അറിയിച്ചു.

ലോകകപ്പ് ജേതാവായ ശേഷം മടങ്ങിയെത്തിയ ദിവ്യയ്ക്കു ജന്മനാടായ നാഗ്പുരില്‍ വന്‍ സ്വീകരണം നല്‍കിയിരുന്നു. ലോകകപ്പ് വേദിയായ ജോര്‍ജിയയിലെ ബാതുമിയില്‍നിന്ന് ബുധനാഴ്ചയാണ് ദിവ്യ നാഗ്പുരിലെത്തിയത്. മാതാപിതാക്കളായ ജിതേന്ദ്ര ദേശ്മുഖും നമ്രതയും ദിവ്യയ്ക്കൊപ്പം ഉണ്ടായിരുന്നു.

sports chess