ക്വാര്‍ട്ടര്‍ ഫൈനലില്‍ ജോക്കോവിച്ച്, അല്‍കാരസ്

നൊവാക് ജോക്കോവിച്ച് കാര്‍ലോസ് അല്‍കാരസ് പോരാട്ടം.  പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അനായാസം ജയിച്ച ഇരുവരും നാളെ നടക്കുന്ന പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നേര്‍ക്കുനേര്‍ മത്സരിക്കും.

author-image
Athira Kalarikkal
New Update
joko.

 

മെല്‍ബണ്‍:  നൊവാക് ജോക്കോവിച്ച് കാര്‍ലോസ് അല്‍കാരസ് പോരാട്ടം.  പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അനായാസം ജയിച്ച ഇരുവരും നാളെ നടക്കുന്ന പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നേര്‍ക്കുനേര്‍ മത്സരിക്കും.

 പ്രീ ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക് താരം ജിറി ലെഹ്കയെ (63, 64, 76 (4) മറികടന്നാണ് സെര്‍ബിയന്‍ താരം ജോക്കോവിച്ച് തന്റെ 15ാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. ഇതോടെ ഏറ്റവും കൂടുതല്‍ തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്ന താരമെന്ന റെക്കോര്‍ഡില്‍ ജോക്കോവിച്ച് റോജര്‍ ഫെഡറര്‍ക്ക് ഒപ്പമെത്തി.

ബ്രിട്ടന്റെ ജാക്ക് ഡ്രാപ്പറെ മറികടന്നാണ് സ്പാനിഷ് യുവതാരം കാര്‍ലോസ് അല്‍കാരസ് ക്വാര്‍ട്ടറില്‍ കടന്നത്. 75, 61 എന്ന സ്‌കോറില്‍ അല്‍കാരസ് ലീഡ് ചെയ്തു നില്‍ക്കുമ്പോള്‍ ജാക്ക് മത്സരത്തില്‍ നിന്നു പിന്‍മാറുകയായിരുന്നു. യുഎസിന്റെ ടോമി പോള്‍, ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവ് എന്നിവരും ക്വാര്‍ട്ടര്‍ കടന്നു. വനിതാ സിംഗിള്‍സ് മത്സരങ്ങളില്‍ ബെലാറൂസിന്റെ അരീന സബലേങ്ക, യുഎസിന്റെ കോകോ ഗോഫ്, സ്പാനിഷ് താരം പൗല ബഡോസ എന്നിവരും ക്വാര്‍ട്ടറില്‍ കടന്നു. ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ, ചൈനീസ് താരം സാങ് ഷുയി സഖ്യം മിക്‌സ്ഡ് ഡബിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ്ര

novak djokovic carlos alcaraz