/kalakaumudi/media/media_files/2025/01/21/0Vy7BSYvjS3mCXYhk4mX.jpg)
Novac Djokovic
മെല്‍ബണ്‍: മൂന്നാം സീഡ് കാര്‍ലോസ് അല്‍കാരസിനെ തോല്‍പ്പിച്ച് ജോക്കോവിച് ഓസ്ട്രേലിയന്‍ ഓപ്പണില്‍ സെമി ഫൈനലിലേക്ക് മുന്നേറി. 4-6, 6-4, 6-3, 6-4 എന്ന സ്‌കോറിന് ആണ് ജോക്കോവിച് അല്‍കാരസിനെ തോല്‍പ്പിച്ചത്. ജോക്കോവിചിന്റെ 50-ാം ഗ്രാന്‍ഡ് സ്ലാം സെമിഫൈനല്‍ ആണിത്.
ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും, 24 തവണ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനായ ജോക്കോവിച് ശക്തമായി തിരിച്ചുവന്നു. 3 മണിക്കൂറും 37 മിനിറ്റും ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം നീണ്ടു നിന്നു. സെമിഫൈനലില്‍ ജോക്കോവിച് അലക്സാണ്ടര്‍ സ്വെരേവിനെ നേരിടും. ഗ്രാന്‍സ്ലാം കിരീടം എന്ന നേട്ടത്തിലേക്ക് ആണ് ജോക്കോവിച്ച് വക്ഷ്യമിടുന്നത്. മത്സരം തുടങ്ങിയതു മുതല്‍ തകര്‍പ്പന്‍ പ്രകടനം ആണ് കാഴ്ചവെയ്ക്കുന്നത്.