ഗ്രാന്‍സ്‌ലാം സെമിയിലേക്ക് മുന്നേറി ഡോണ വെകിച്ച്

വിമ്പിള്‍ഡന്‍ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ന്യൂസീലന്‍ഡിന്റെ ലുലു സുന്നിനെ തോല്‍പിച്ച (57, 64, 61) ഇരുപത്തെട്ടുകാരി, കരിയറിലെ 43ാം ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിലാണ് സെമിഫൈനല്‍ സ്വപ്നം യാഥാര്‍ഥ്യമാക്കിയത്.

author-image
Athira Kalarikkal
New Update
dona vekic

Dona Vekic

Listen to this article
0.75x1x1.5x
00:00/ 00:00

ലണ്ടന്‍ : 12 വര്‍ഷത്തില്‍ കരിയറില്‍ ആദ്യമായി ഗ്രാന്‍സ്‌ലാം ടെന്നിസിന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടി ക്രൊയേഷ്യന്‍ താരം ഡോണ വെകിച്ച്. പരിക്കിലും പതറാതെ മുന്നേറിയാണ് താരം ടൂര്‍ണമെന്റില്‍ മുന്നേറിയത്.  വിമ്പിള്‍ഡന്‍ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ന്യൂസീലന്‍ഡിന്റെ ലുലു സുന്നിനെ തോല്‍പിച്ച (57, 64, 61) ഇരുപത്തെട്ടുകാരി, കരിയറിലെ 43ാം ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിലാണ് സെമിഫൈനല്‍ സ്വപ്നം യാഥാര്‍ഥ്യമാക്കിയത്. മുന്‍പ് ലോക റാങ്കിങ്ങില്‍ ആദ്യ 20ല്‍ ഉള്‍പ്പെട്ടിരുന്ന വെകിച്ചിനു പിന്നീട് പരുക്കും ഫോമില്ലായ്മയും തിരിച്ചടിയായിരുന്നു. സീഡിങ് ഇല്ലാതെയാണ് ഇത്തവണ മത്സരിച്ചത്.

dona vekic grand slam wimbledon