ടി20 ലോകകപ്പ് കളിക്കുന്ന യു.എസ് ടീമിന് ആശംസയുമായി ട്രംപ്

നേരത്തെ ട്വന്റി 20 ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ യു.എസ്.എയെ 29 റണ്‍സില്‍ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ആതിഥേയര്‍ ഉയര്‍ത്തിയ 162 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ യു.എസ്.എക്ക് റണ്‍സ് 132 എടുക്കാനെ കഴിഞ്ഞുള്ളു

author-image
Biju
New Update
usa

വാഷിങ്ടണ്‍: ട്വന്റി 20 ലോകകപ്പ് കളിക്കുന്ന യു.എസ് ടീമിന് ആശംസയുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ അതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് ഫെബ്രുവരി ഏഴിന് തുടക്കമായിരുന്നു. മാര്‍ച്ച് എട്ടിനാണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ നടക്കുന്നത്. ഇന്ത്യ, പാകിസ്താന്‍, നമീബിയ, നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് യു.എസുള്ളത്.ക്രിക്കറ്റ് ലോകകപ്പ് ഇപ്പോള്‍ ഇന്ത്യയില്‍ പുരോഗമിക്കുകയാണ്. ടീം യു.എസ്.എക്ക് ആശംസകള്‍ നേരുന്നു. ശക്തമായ ടീമാണ് യു.എസിനുള്ളതെന്നും ട്രംപ് പറഞ്ഞു.

നേരത്തെ ട്വന്റി 20 ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ യു.എസ്.എയെ 29 റണ്‍സില്‍ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ആതിഥേയര്‍ ഉയര്‍ത്തിയ 162 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ യു.എസ്.എക്ക് റണ്‍സ് 132 എടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ യു.എസ്.എക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. സ്‌കോര്‍ബോര്‍ഡില്‍ 13 റണ്‍സ് എത്തുമ്പോഴേക്കും മൂന്ന് ബാറ്റര്‍മാര്‍ കൂടാരം കയറിയതോടെ യു.എസ്.എയുടെ നില പരുങ്ങലിലായി. എന്നാല്‍, നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മിലിന്ദ് കുമാര്‍-സഞ്ജയ് കൃഷ്ണമൂര്‍ത്തി സഖ്യം പതിയെ യു.എസ്.എയെ മുന്നോട്ട് നയിച്ചു. എന്നാല്‍, മിലിന്ദ് കുമാറിനെ പുറത്താക്കി വരുണ്‍ കൂട്ടുകെട്ട് പൊളിച്ചു. സഞ്ജീവ് കൃഷ്ണമൂര്‍ത്തിയും പിടിച്ച് നില്‍ക്കാന്‍ നോക്കിയെങ്കിലും പട്ടേലിന് മുന്നില്‍ വീണു. പിന്നീടെത്തിയ ഹര്‍മീത് സിങ്ങിനേയും മുഹമ്മദ് മൊഹ്‌സിനേയും ഇന്ത്യന്‍ ബൗളര്‍മാര്‍ അതിവേഗം മടക്കി അയച്ചു. ഒടുവില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എന്ന നിലയില്‍ യു.എസ് പോരാട്ടം അവസാനിച്ചു.

പാകിസ്താനുമായിട്ടാണ് യു.എസ്.എയുടെ അടുത്ത മത്സരം. ഫെബ്രുവരി 10ാം തീയതിയാണ് മത്സരം നടക്കുന്നത്. ശ്രീലങ്കയിലെ കൊളംബോയിലാണ് മത്സരം നടക്കുന്നത്. ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ടൂര്‍ണമെന്റിലെ പാകിസ്താന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുന്നത്.