/kalakaumudi/media/media_files/2024/11/25/A7Y3zU97yuQhJeyYDmMH.jpg)
ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷും ചൈനയുടെ ഡിങ് ലിറനും തമ്മില്‍ സിങ്കപ്പുരില്‍ നടക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ 13-ാം റൗണ്ട് മത്സരം സമനിലയില്‍ പിരിഞ്ഞു. അഞ്ചു മണിക്കൂര്‍ നീണ്ട മത്സരം സമനില ആയതോടെ ഇരുവരും 6.5 വീതം പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. ഇതോടെ വ്യാഴാഴ്ച നടക്കുന്ന അവസാന റൗണ്ട് മത്സരം നിര്‍ണായകമായി. 11-ാം റൗണ്ടില്‍ വിജയിച്ച് ഒരു പോയിന്റ് ലീഡ് പിടിച്ച ഗുകേഷിനെ 12-ാം റൗണ്ടില്‍ കീഴടക്കി ഡിങ് ലിറന്‍ ഒപ്പമെത്തുകയായിരുന്നു.
14 റൗണ്ട് മത്സരം അടങ്ങിയ ചാമ്പ്യന്‍ഷിപ്പില്‍ ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നയാള്‍ ചാമ്പ്യനാകും. ഒരു വിജയത്തിന് ഒരു പോയിന്റും സമനിലയ്ക്ക് 0.5 പോയിന്റുമാണ് ലഭിക്കുക. 14 റൗണ്ടുകള്‍ അവസാനിക്കുമ്പോഴും മത്സരം സമനില ആവുകയാണെങ്കില്‍ അടുത്ത ദിവസം ടൈബ്രേക്ക് നടത്തിയായിരിക്കും വിജയിയെ തീരുമാനിക്കുക.