ഹൈബ്രിഡ് തായ് ഗോള്‍ഡ് കഞ്ചാവ് പിടികൂടി; മുഖ്യ പ്രതി പിടിയില്‍

ഒരാഴ്ച മുന്‍പാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് സമീപത്തെ ലോഡ്ജില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് കണ്ണൂര്‍ സ്വദേശികള്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ലഹരി സംഘത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിന് കിട്ടിയത്.

author-image
Athira Kalarikkal
Updated On
New Update
Drug

Representative Image

Listen to this article
0.75x 1x 1.5x
00:00 / 00:00

മലപ്പുറം : മലപ്പുറത്ത് നിന്നും ഹൈബ്രിഡ് തായ് ഗോള്‍ഡ് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ദുബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ചാണ് കണ്ണൂര്‍ സ്വദേശി ജാസിര്‍ അബ്ദുള്ള പൊലീസ് പിടിയിലായത്. ഒരാഴ്ച മുന്‍പാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് സമീപത്തെ ലോഡ്ജില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് കണ്ണൂര്‍ സ്വദേശികള്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ലഹരി സംഘത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിന് കിട്ടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാജ്യാന്തര ലഹരി കടത്തു സംഘത്തിന്റെ തലവനടക്കം പിടിയിലായത്.

വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മുംബൈ പൊലീസാണ് ജാസിര്‍ അബ്ദുള്ളയെ പിടികൂടി കേരള പൊലീസിന് കൈമാറിയത്. തായ്ലന്‍ഡില്‍ നിന്നും ബാങ്കോക്കില്‍ നിന്നും എത്തിക്കുന്ന ഹൈബ്രിഡ് ലഹരി ക്യാരിയര്‍മാര്‍ മുഖേന വിദേശത്തേക്ക് കടത്തലാണ് സംഘത്തിന്റെ പതിവ്.കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നതടക്കം വിശദമായ അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്.

kerala Drug Case