ഡ്യൂറണ്ട് കപ്പ് സെമി ഫൈനല്‍ കൊല്‍ക്കത്തയില്‍ തന്നെ നടക്കും

കനത്ത സുരക്ഷയിലായിരിക്കും കൊല്‍ക്കത്തയില്‍ മത്സരങ്ങള്‍ നടക്കുക. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച ഷില്ലോംഗ് ലജോംഗ് സെമി ഫൈനലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.

author-image
Athira Kalarikkal
New Update
durand cup

Getty Images

Listen to this article
0.75x1x1.5x
00:00/ 00:00

ഡ്യൂറണ്ട് കപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ കൊല്‍ക്കത്തയില്‍ തന്നെ നടത്താന്‍ തീരുമാനിച്ചു. യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊല്‍ക്കത്തയിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് ഡൂറണ്ട് കപ്പ് മത്സരങ്ങള്‍ വേറെ സ്ഥലത്ത് നടത്തുവാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. കനത്ത സുരക്ഷയിലായിരിക്കും കൊല്‍ക്കത്തയില്‍ മത്സരങ്ങള്‍ നടക്കുക. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച ഷില്ലോംഗ് ലജോംഗ് സെമി ഫൈനലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. 25 മുതലാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ തുടങ്ങുന്നത്. നാളെ ക്വര്‍ട്ടര്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിയെ നേരിടും. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.

kolkata durand cup