ഡ്യൂറന്‍ഡ് കപ്പ്: ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റിയും ഒരേ ഗ്രൂപ്പില്‍

 ജൂലൈ അവസാന വാരം ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ മുംബൈ സിറ്റിക്കും പഞ്ചാബ് എഫ്‌സിക്കുമൊപ്പം ഗ്രൂപ്പ് സിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഗ്രൂപ്പിലെ മറ്റൊരു ടീം സിഐഎസ്എഫ് ആണ്. കൊല്‍ക്കത്തന്‍ ചിരവൈരികളായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ഗ്രൂപ്പ് എയിലാണ്. 

author-image
Prana
New Update
Durand Cup
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊല്‍ക്കത്ത: 133-ാമത് ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ട് മത്സരക്രമമായി.  ജൂലൈ അവസാന വാരം ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ മുംബൈ സിറ്റിക്കും പഞ്ചാബ് എഫ്‌സിക്കുമൊപ്പം ഗ്രൂപ്പ് സിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഗ്രൂപ്പിലെ മറ്റൊരു ടീം സിഐഎസ്എഫ് ആണ്. കൊല്‍ക്കത്തന്‍ ചിരവൈരികളായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ഗ്രൂപ്പ് എയിലാണ്. 
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍ മൈക്കിള്‍ സ്റ്റാറേയുടെ ബ്ലാസ്റ്റേഴ്‌സ് കരിയറിലെ ആദ്യ ടൂര്‍ണ്ണമെന്റ് ആകും ഇത്. ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ തായ്ലന്‍ഡില്‍ പരിശീലനം നടത്തുകയാണ്. തായ്ലന്‍ഡിലെ പരിശീലനം കഴിഞ്ഞ് നേരെ ഡ്യൂറണ്ട് കപ്പിനായി കൊല്‍ക്കത്തയിലേക്കെത്തും. 
ആറ് ഗ്രൂപ്പുകളായി 24 ടീമുകളാണ് ഡ്യൂറണ്ട് കപ്പില്‍ ഇത്തവണ ഉള്ളത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ കൊല്‍ക്കത്തയില്‍ വച്ചാണ് നടക്കുക. ജംഷഡ്പൂര്‍, ഷില്ലോംഗ്, കോജ്രജര്‍ എന്നിവിടങ്ങളിലും മത്സരം നടക്കുന്നുണ്ട്.