ഡ്യൂറാന്‍ഡ് കപ്പ്: കേരള ബ്ലാസ്റ്റേഴ്‌സിന് സമനില

ഡ്യൂറാന്‍ഡ് കപ്പ് ഫുട്‌ബോളില്‍ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ തളച്ചത്.

author-image
Prana
New Update
blasters k
Listen to this article
0.75x1x1.5x
00:00/ 00:00

കൊല്‍ക്കത്ത: ഡ്യൂറാന്‍ഡ് കപ്പ് ഫുട്‌ബോളില്‍ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ തളച്ചത്. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ലൂക്ക മൈസനിലൂടെ മുന്നിലെത്തിയ പഞ്ചാബിനെതിരേ പകരക്കാരന്‍ മുഹമ്മദ് അയ്മന്‍ 56-ാം മിനിറ്റില്‍ നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് സമനില പിടിക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് സിയില്‍ ഇരുടീമുകള്‍ക്കും നാലു പോയിന്റ് വീതമായി. ഗോള്‍ വ്യത്യാസത്തില്‍ ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തെത്തി.
നിഖില്‍ പ്രഭുവിന്റെ പാസില്‍ നിന്ന് ആദ്യ പകുതിക്ക് മുമ്പ് ലൂക്ക മൈസന്‍ പഞ്ചാബിന് ലീഡ് സമ്മാനിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ അയ്മന്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍മടക്കി. 56-ാം മിനിറ്റില്‍ ഇടതുവിങ്ങില്‍ നിന്ന് പെപ്ര നല്‍കിയ ക്രോസ് താരം വലയിലെത്തിക്കുകയായിരുന്നു.

kolkata punjab Kerala Blasters FC